UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിശ്വാസം നേടി പരീക്കര്‍; ഗോവയില്‍ ബിജെപി തന്നെ ഭരിക്കും

ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്

സുപ്രിംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം വിശ്വാസ വോട്ടെടുപ്പ് നടന്ന ഗോവ നിയമസഭയില്‍ ബിജെപി ഭൂരിപക്ഷം നേടി. 40 അംഗ അസംബ്ലിയില്‍ 22 പേരുടെ പിന്തുണ നേടിയാണ് ഗോവയില്‍ ബിജെപി അധികാരം ഉറപ്പിക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരിക്കര്‍ ആണ് മുഖ്യമന്ത്രി. ചൊവ്വാഴ്ച അധികാരമേറ്റ പരീക്കര്‍ക്ക് ഇതോടെ അധികാരത്തില്‍ തുടരാം.

പരീക്കര്‍ നേരത്തെ തന്നെ 22 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടിരുന്നു. എന്നാല്‍ സുപ്രിംകോതിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ ഇന്ന് പ്രത്യേക നിയമസഭ യോഗം ചേര്‍ന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തുകയായിരുന്നു. കോണ്‍ഗ്രസ് അംഗം വിശ്വജിത്ത് റാണെ സഭ ബഹിഷ്‌കരിക്കുകയും വിശ്വാസവോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. മൂന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി എംഎല്‍എമാരും മൂന്ന് മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടി എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചു. 17 പേര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു.

ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങിനെതിരെ തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ സ്‌റ്റേ ഓര്‍ഡര്‍ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ബിജെപി പ്രതിപക്ഷ എംഎല്‍എമാരെ വിലയ്‌ക്കെടുത്തുവെന്നായിരുന്നു ആരോപണം. ഇതോടെയാണ് പരമോന്നത കോടതി എത്രയും വേഗം വിശ്വാസവോട്ട് നേടാന്‍ ബിജെപിയോട് നിര്‍ദ്ദേശിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍