UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; പെണ്‍കുട്ടി പറഞ്ഞത് നുണയെന്ന് അമ്മ

പൊലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്

പേട്ടയില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം യുവതി മുറിച്ച കേസില്‍ വഴിത്തിരിവ്. യുവതിയുടെ അമ്മയുടെ മൊഴിയാണ് ഇപ്പോള്‍ കേസിനെ മറ്റൊരു ദിശയിലേക്കു മാറ്റിയിരിക്കുന്നത്. പെണ്‍കുട്ടിക്ക് ഉണ്ടായിരുന്ന പ്രണയബന്ധം സ്വാമി എതിര്‍ത്തതാണു വിരോധത്തിനു കാരണമെന്നാണു അമ്മ പറയുന്നത്. സ്വാമി ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം കളവാണെന്നും പൊലീസ് മേധാവിക്ക് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

തന്നെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും സഹികെട്ടാണു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നുമായിരുന്നു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞത്. ആദ്യം പൊലീസിനു നല്‍കിയ മൊഴിയില്‍ മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് പറഞ്ഞിരുന്നില്ലെങ്കിലും പിന്നീട് കോടതിയില്‍ നല്‍കിയ മൊഴിയില്‍ അമ്മയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ പെണ്‍കുട്ടി നടത്തിയെന്നും കേട്ടിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ദീര്‍ഘനാളായി ബന്ധമുള്ളയാളാണു സ്വാമി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍