UPDATES

സിനിമാ വാര്‍ത്തകള്‍

കൊതിപ്പിക്കുന്ന ഇറച്ചി പോസ്റ്റിട്ട് ടൊവിനോ

പൊറോട്ടയും ബീഫ്‌റോസ്റ്റും നമ്മള്‍ മലയാളികള്‍ക്ക് വെറുമൊരു ഭക്ഷണമാത്രമല്ല.. ഒരു വികാരമാണ്…

കശാപ്പിനായി കന്നുകാലികളെ വില്‍ക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കേരളത്തില്‍ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിജെപി ഗവണ്‍മെന്റിന്റെ ഫാസിസ്റ്റ് അജണ്ട നടപ്പാക്കലിന്റെ ഭാഗമാണ് ഇങ്ങനെയൊരു ഉത്തരവെന്നാണു വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ ഈ പ്രതിഷേധം അതിശക്തമായി മാറുകയാണ്. ഈ കൂട്ടത്തില്‍ തന്റെ സിനിമയിലെ ഒരു രംഗം സര്‍ക്കാര്‍ ഉത്തരവിനെതിരേയുള്ള പ്രതിഷേധമാക്കി അവതരിപ്പിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ഗോദ എന്ന ചിത്രത്തിലെ ബീഫ് സീനാണ് ടൊവിനോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഈ പൊറോട്ടയും ബീഫ്‌റോസ്റ്റും നമ്മള്‍ മലയാളികള്‍ക്ക് വെറുമൊരു ഭക്ഷണമാത്രമല്ല.. ഒരു വികാരമാണ്…’ എന്നൊരു ഡയലോഗും കൂടെ ചേര്‍ത്തിട്ടുണ്ട്. എന്തായാലും ടൊവിനോയുടെ ബീഫ് സിന്‍ വലിയ ഹിറ്റായി മാറിയിട്ടുണ്ട്.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍