UPDATES

ഗോയങ്ക പുരസ്കാരം മോദിയില്‍ നിന്ന് വാങ്ങാന്‍ വിസമ്മതിച്ച് മാധ്യമ പ്രവര്‍ത്തകന്‍ വിട്ടു നിന്നു

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് രാംനാഥ് ഗോയങ്ക പുരസ്കാരം ഏറ്റുവാങ്ങാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ അക്ഷയ മുകുള്‍ (ടൈംസ് ഓഫ് ഇന്ത്യ) ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ഗീത പ്രസ് ആന്‍ഡ് ദ മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ എന്ന പുസ്തകത്തിനാണ് രാംനാഥ് ഗോയങ്ക എക്സലന്‍സ് ഇന്‍ ജേണലിസം അവാര്‍ഡ് ലഭിച്ചത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‌റെ വേരുകള്‍ സംബന്ധിച്ച് പരിശോധിക്കുകയാണ് അക്ഷയ മുകുളിന്‌റെ പുസ്തകം. 

പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും എന്നാല്‍ മോദിയില്‍ നിന്ന് അത് വാങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്നും അക്ഷയ മുകുള്‍ തുറന്നടിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും തടയാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്‌റെ സമീപനം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അക്ഷയ മുകുള്‍ പറഞ്ഞു. അക്ഷയ മുകുളിന് പകരം പുസ്തകത്തിന്‌റെ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് ഇന്ത്യ ചീഫ് എഡിറ്റര്‍ കൃഷന്‍ ചോപ്രയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ടാറ്റ ലിറ്ററേച്ചര്‍ ലൈവ് ബുക്ക് ഓഫ് ദ ഇയര്‍ പുരസ്കാരം, ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുരസ്കാരം എന്നിവയും പുസ്തകം നേടിയിട്ടുണ്ട്.    

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍