UPDATES

സയന്‍സ്/ടെക്നോളജി

കോഴിക്കോടും,തൃശൂരും റെയില്‍വെ സ്റ്റേഷനുകളില്‍ ഗൂഗിളിന്റെ വൈഫൈ പദ്ധതി ആരംഭിച്ചു

Avatar

അഴിമുഖം പ്രതിനിധി

കോഴിക്കോടെയും,തൃശൂരെയും റെയില്‍വെ സ്റ്റേഷനുകളില്‍ ഗൂഗിള്‍ വൈഫൈ സേവന പദ്ധതി നടപ്പായി. ഗൂഗിള്‍ സ്റ്റേഷന്‍ പദ്ധതിപ്രകാരം ഇതുവരെ ഇന്ത്യയില്‍ 52 സ്റ്റേഷനുകളുലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഗൂഗിള്‍ സ്റ്റേഷന്‍ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകളില്‍ അതിവേഗ വൈഫൈ ലഭ്യമാക്കാനുള്ള നടപടികളാണ് ഉള്‍പ്പെടുത്തിരിക്കുന്നത്. കേരളത്തില്‍ മൂന്ന് സ്റ്റേഷനുകളിലാണ് പദ്ധതി വരുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഗൂഗിള്‍ വൈഫൈ സേവനം ലഭിച്ചിരുന്നു. ഇനി മുതല്‍ കോഴിക്കോടും,തൃശൂരും സ്റ്റേഷനുകളില്‍ സേവനം ലഭ്യമായി തുടങ്ങും.

റെയില്‍ടെലുമായി സഹകരിച്ചു നടപ്പാക്കുന്ന ഈ പദ്ധതി ജനുവരിയില്‍ മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലായിരുന്നു തുടക്കം കുറിച്ചത്. ആദ്യം പദ്ധതി നടപ്പാക്കിയ 52 സ്റ്റേഷനുകളിലായി 35 ലക്ഷം പേര്‍ പ്രതിമാസം വൈഫൈ ഉപയോഗിക്കുന്നുണ്ട്. ഗൂഗിള്‍ ഫോര്‍ ഇന്ത്യ എന്ന പേരില്‍ നടന്ന പ്രഖ്യാപനങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു ഗൂഗിള്‍ സ്റ്റേഷന്‍. യു ട്യൂബ് ഗോ, ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ച ഗൂഗിള്‍ അലോ, പുതിയ ക്രോം, ഗൂഗിള്‍ ന്യൂസ് ലൈറ്റ് തുടങ്ങിയവയും ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു വേണ്ടി ഗൂഗിള്‍ അവതരിപ്പിച്ചവയാണ്.

സ്‌കൂളുകളും,ഷോപ്പിങ് മാളുകളും തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ വഴി വൈഫൈ സംവിധാനം ലഭ്യമാക്കാനും ഗൂഗിള്‍ സ്റ്റേഷന്‍ പദ്ധതിയുടെ പട്ടികയിലുണ്ട്. അടിസ്ഥാനസേവനദാതാക്കള്‍, കേബിള്‍ ശൃംഖല ഓപ്പറേറ്റര്‍മാര്‍, റീട്ടെയില്‍ ശൃംഖലകള്‍ തുടങ്ങിയവര്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ഗൂഗിള്‍ സ്റ്റേഷന്‍ പദ്ധതിയില്‍ പങ്കാളികളാകാം. പദ്ധതിയുമായി സഹകരിക്കുന്നവര്‍ക്ക് വരുമാനമുണ്ടാക്കുന്നതിനുള്ള ആശയങ്ങളും ഗൂഗിള്‍ പങ്കുവയ്ക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍