UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ മാധ്യമങ്ങള്‍ മടങ്ങിപ്പോവുക; ‘ബിഗ് സ്‌റ്റോറി’ ബ്രേക്കിംഗ് മത്സരത്തിനെതിരെ നേപ്പാള്‍ ജനത

Avatar

അഴിമുഖം പ്രതിനിധി

ഭൂകമ്പബാധിതമായ നേപ്പാളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പിന്തുണയിലൂടെ എല്ലാഭാഗത്തു നിന്നും ഇന്ത്യ പ്രശംസ ആര്‍ജ്ജിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം ദുരന്തത്തിന്റെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും വിവരണങ്ങള്‍ക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഞായറാഴ്ച നേപ്പാളികളില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിട്ടു.

ഞായറാഴ്ച ഉച്ചകഴിയുമ്പോഴേക്കും #GoHomeIndianMedia എന്നതാണ് നേപ്പാളിലെ ഏറ്റവും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഹാഷ് ടാഗ്, വിഷയത്തില്‍ ട്വീറ്റ് ചെയ്തത് 56,000ത്തിലേറേ പേരാണ്.

7,000ത്തിലധികം പേര്‍ മരിക്കുകയും, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മുഴുവന്‍ നശിക്കുകയും, പതിനായിരത്തോളം പേര്‍ക്ക് വീട് വിട്ടു പോകേണ്ടിയും വന്ന ഏപ്രില്‍ 25ലെ ഭൂകമ്പം ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അവിടുത്തെ വികാരം ഉള്‍ക്കൊള്ളാതെയാണെന്ന് പരാതിപ്പെടാനാണ് നേപ്പാളിലെ ജനങ്ങള്‍ കൂട്ടമായി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചത്.

ഡല്‍ഹിയിലെ സര്‍ക്കാറിന് വേണ്ടിയുള്ള പ്രചാരണ പരിപാടി ആയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഭൂകമ്പത്തെയും അത് ബാധിച്ചവരെയും കുറിച്ച് വാര്‍ത്തകള്‍ കൊടുക്കുന്നതെന്ന് പലരും വാദിക്കുന്നു. 

80 വര്‍ഷത്തിനിടെ നേപ്പാളില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തെ കുറിച്ച് ഇന്ത്യന്‍ പത്രങ്ങളും ടിവി ചാനലുകളും സമഗ്രമായ വാര്‍ത്തകള്‍ നല്‍കിയിരുന്നു. അടുത്ത ‘ബിഗ് സ്‌റ്റോറി’ കണ്ടെത്തി പുറത്തെടുക്കാനുള്ള മത്സരത്തില്‍ നിരവധി ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും എത്തിയിരുന്നു.

പക്ഷെ സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനം എന്തായാലും നേപ്പാളിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേള്‍ക്കാന്‍ അത്ര സുഖമുള്ള കാര്യമാകില്ല. 

”എല്ലാവരുമല്ല, ചില നേപ്പാളികള്‍ക്ക് തോന്നുന്നത് ഇന്ത്യന്‍ മാധ്യമങ്ങള്‍ രക്ഷാധികാരി ചമയുന്നുണ്ടെന്നാണ്. അതിനാലാകാം ഇത്തരത്തിലുള്ള വികാരപ്രകടനങ്ങള്‍. അങ്ങനെ തന്നെയാണ് നേപ്പാളിലെ മാധ്യമങ്ങളിലെ ഒരു വിഭാഗത്തിന് തോന്നുന്നതും,” അനുഭവസമ്പന്നനും നേപ്പാളി ടൈംസിന്റെ എഡിറ്ററുമായ കുന്ദ ദീക്ഷിത് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തോട് പറഞ്ഞു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നേപ്പാളിലുള്ള ഇന്ത്യക്കാരുടെ കഷ്ടസ്ഥിതികള്‍ക്കും, ഇന്ത്യന്‍ സൈന്യത്തിന്റെയും നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മാത്രമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് നേപ്പാളികള്‍ വിചാരിക്കുന്നു.

ഇന്ത്യന്‍ മാധ്യമങ്ങള്‍ ദുരന്തം അതിജീവച്ചവരുടെ വികാരം ഉള്‍ക്കൊള്ളാതെ, ”എങ്ങനെയാണ് തോന്നുന്നത്?” എന്നതു പോലുള്ള അപ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കുകയും പെട്ടെന്ന് തന്നെ ചികിത്സാ സഹായം ആവശ്യമുള്ളവരെ സഹായിക്കാതിരിക്കുകയും ചെയ്യുന്നതായി ട്വിറ്റര്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. പല ട്വീറ്റുകളും ഇന്ത്യന്‍ മാധ്യമങ്ങളെ ഓര്‍മ്മിപ്പിച്ചത്, നേപ്പാള്‍ ഒരു സര്‍വ്വാധികാര രാഷ്ട്രമാണെന്നും ഉപഗ്രഹ രാജ്യമല്ലെന്നുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍