UPDATES

സയന്‍സ്/ടെക്നോളജി

ഡൊമൈന്‍ വഞ്ചനയും കളിക്കളം നിറഞ്ഞു കളിക്കുന്ന അപരന്മാരും

Avatar

കെയ്റ്റിലിന്‍ ഡെവെ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

2016 തിരഞ്ഞെടുപ്പിലേക്കുള്ള ഓട്ടം തുടങ്ങിയിരിക്കുന്ന ഈ അവസ്ഥയില്‍ പ്രസിഡന്റ് പദവിയിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന ടെഡ് ക്രുസിന്റെ മുഖച്ഛായക്ക് അല്‍പ്പം മങ്ങല്‍ ഏറ്റിട്ടുണ്ട്. നിങ്ങള്‍ ഇന്റര്‍നെറ്റിലെ URL ബാറില്‍ ടെഡ്ക്രൂസ്.കോം എന്നടിച്ചാല്‍ ‘പ്രസിഡന്റ് ഒബാമയെ അനൂകൂലിക്കുക’ എന്ന വാചകമെഴുതിയ ഒരു ഒഴിഞ്ഞ പേജാണ് നമുക്ക് കാണാന്‍ സാധിക്കുക. അതെ സമയം ടെഡ്ക്രുസ്‌ഫോര്‍ അമേരിക്ക.കോം എന്ന വിലാസം നമ്മെ കൊണ്ടുപോകുന്നത് ഒരു ആരോഗ്യ വെബ്‌സൈറ്റിലെക്കാണ്. ടെഡ്ക്രൂസ്.സിഎ എന്നതില്‍ നിന്ന് നമുക്ക് മനസ്സിലാവും ടെക്‌സാസില്‍ നിന്നുള്ള അമേരിക്കന്‍ സെനറ്റര്‍ യഥാര്‍ത്ഥത്തില്‍ കാനഡയില്‍ ജനിച്ചതായാളാണെന്ന്. 

ക്രുസ് ആരാധകരേ… നിങ്ങള്‍ ഭയപ്പെടെണ്ട: നിങ്ങളുടെ ധീരനായ നേതാവ് വഞ്ചക ഡൊമൈനുകളില്‍ നിന്നും അധികം പ്രശ്‌നങ്ങള്‍ ഇല്ലാത്ത ടെഡ്ക്രൂസ്.ഓര്‍ഗ് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ സത്യത്തില്‍ അദ്ദേഹത്തിന്റെ അപരന്മാര്‍ കളിക്കളം മുഴുവന്‍ കീഴടക്കുകയും ഇതിനെ നിസ്സാരവത്കരിക്കുകയും ചെയ്തു കഴിഞ്ഞു എങ്കിലും. ഇനിയുള്ള രണ്ടു മാസത്തെ സ്ഥിതി ഇതിലും മോശമാവാനാണ് സാധ്യത. കാരണം ഏറ്റവും വിവാദമായ .പോണ്‍ (.porn), .അഡള്‍ട് (.adult), .സക്‌സ് (.sucks) എന്നീ മൂന്ന് ഡൊമൈനുകള്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ പോവുകയാണ്. തന്റെ നേര്‍ക്ക് ഇങ്ങനെയുള്ള സൈറ്റുകളുടെ ആക്രമണം ഒഴിവാക്കാനായി ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് നേരത്തേതന്നെ ആ സൈറ്റുകളുടെ ഡൊമൈന്‍ നശിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഡൊമൈനുകളെ നിയന്ത്രിക്കുന്ന ICAAN സംഘം അനേകം പുതിയ സൈറ്റുകളെ നിരത്തിലിറക്കി. ഇവയുടെ വലിപ്പവും സാധ്യതയും ഏറി വന്നു. ഒക്ടോബര്‍ 2013ല്‍ തുടങ്ങിയ ICANN ന്റെ പുതിയ ഡൊമൈന്‍ വികസനം പുതിയ ഡൊമൈനുകളായ .singles, .holiday, .guitars, .buzz, .gripe നിര്‍മ്മിക്കുകയും ഇവയെ ഓരോ ആഴ്ചയും പുതുക്കുകയും ചെയ്തു. നിങ്ങള്‍ നിങ്ങളുടെ ബ്രാന്‍ഡ് അല്ലെങ്കില്‍ സ്ഥാനം സംരക്ഷിക്കാനാണ് ശ്രമമെങ്കില്‍ എല്ലാവിധ ആശംസകളും. കാരണം ചിലപ്പോള്‍ ടി. സ്വിഫ്റ്റ് എന്നത് taylorswift.porn, എന്നോ അല്ലെങ്കില്‍ taylorswift.sexy , taylorswift.pizza എന്നൊക്കെ ആകാം.

ഒക്ടോബര്‍ 2013 മുതല്‍ പുറത്തിറക്കിയ ഏതാനും ഉന്നത ഡൊമൈനുകളാണ് ഇവ. ഇവ ക്ലിക്ക് ചെയ്താല്‍ ഇതിന്റെ വലിയ പതിപ്പ് കാണാം( കടപ്പാട്: ജൈസണ്‍ ഡേവിസ് വേര്‍ഡ് ക്ലൗഡ് ജനറേറ്റര്‍)

എന്താണ് യഥാര്‍ത്ഥത്തില്‍ ഡൊമൈന്‍ വഞ്ചന? എങ്ങനെയിത് നിയമപരമാകും? പല സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും മറ്റൊരാളുടെ പേരില്‍ ഏതു വെബ്‌സൈറ്റും രജിസ്റ്റര്‍ ചെയ്യാം എന്ന മനുഷ്യത്വരഹിതമായ ‘സ്വാതന്ത്ര്യം’ തരുന്നതാണ് ഇതിന് അടിസ്ഥാനം.

വളരെ കുറച്ചു നിക്ഷേപകരും, വ്യവസായികളും മറ്റുമേ ഇത്തരം തട്ടിപ്പുകള്‍ തടയാനായി കാശുമുടക്കി അവര്‍ക്കാവശ്യമുള്ള വെബ് അഡ്രസ് വാങ്ങുകയും അത് കൈവശം വയ്ക്കുകയും ചെയ്യുന്നുള്ളൂ.

ക്രോനെന്‍ബെര്‍ഗര്‍ റൊസെന്‍ഫെല്‍ഡ് എന്ന ഇന്റര്‍നെറ്റ് നിയമ കമ്പനിയിലെ സഹയാത്രികനായ കാള്‍ ക്രോനെന്‍ബെര്‍ഗര്‍ ഇങ്ങനെ പറയുന്നു ‘നിങ്ങള്‍ക്ക് ഒരു ഡൊമൈന്‍ പേരില്‍ ഇഷ്ടമുള്ളതെന്തും രജിസ്റ്റര്‍ ചെയ്യാം’. 

ചില ഉദാഹരണങ്ങള്‍ നോക്കൂ:
Ihatethewashingtonpost.com 
Caitlindewey.sucks 

ഈ നിയമങ്ങള്‍ ഓരോ ഡൊമൈനും വ്യതസ്തമാണ്. കാരണം ഓരോ ഡൊമൈനും വ്യത്യസ്ത കമ്പനികളാണ് നോക്കുന്നത് (.vote and .voto, ഡൊമൈനുകള്‍ മോണോലിത് രജിസ്റ്റട്രി എന്ന കമ്പനിയുടെ കീഴില്‍ വരുന്നതാണ്. ഈ കമ്പനി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പേരുകളിലുള്ള ഡൊമൈനുകളുടെ രജിസട്രേഷന്‍ നിര്‍ത്തലാക്കി. ഇതിനായി ധാരാളം സമയമെടുത്തു പരിശോധനക്ക് ശേഷമാണ് അവര്‍ ഓരോ രജിസ്ട്രേഷനും അനുവദിക്കുന്നത്).

കുറെയേറെ വ്യവസായികള്‍ ഇതിനെയും ഒരു വ്യവസായം ആയി കാണുന്നുണ്ട്. മറ്റേതൊരു മൂലധനത്തെയും പോലെ അവര്‍ ഡൊമൈന്‍ പേരുകള്‍ വാങ്ങിക്കുകയും വില്‍ക്കുകയും പുതുക്കുകയും ചെയ്യുന്നു.

ഇനി ഈ ഡൊമൈന്‍ പേരുകള്‍ ഉപയോഗിച്ച് നമ്മെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും നമുക്ക് ഇവര്‍ക്കെതിരെ വലിയ രീതിയില്‍ ഒന്നും പ്രതികരിക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം. ഒരു ഡൊമൈന്‍ പേരില്‍ ഒരു രജിസ്‌ട്രേഡ് ചിഹ്നം അല്ലെങ്കില്‍ പേറ്റന്റ് ഉള്ള ഒരു പേര് ഉപയോഗിക്കുകയാണെങ്കില്‍, ഉദാഹരണത്തിന് Kleenex അല്ലെങ്കില്‍ Crock-Pot അല്ലെങ്കില്‍ ‘I’m Lovin It,’. ആ ചിഹ്നത്തിന്റെ ഉടമയ്ക്ക് കൃത്രിമ രേഖ ചമച്ചു എന്ന പേരില്‍ ഈ തെറ്റായ ഡൊമൈന്‍ ഉടമക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്യാന്‍ കഴിയും .പക്ഷെ കുറെയേറെ ഇതില്‍ കാര്യങ്ങള്‍ തെളിയിക്കേണ്ടതായിട്ടുണ്ട് അതിനായി കുറെയേറെ പണം ചിലവഴിക്കേണ്ടി വരും. കൂടാതെ വ്യക്തികളുടെ പേരുകള്‍ വളരെ ചുരുക്കമായേ ഈ ഗണത്തില്‍ വരാറുള്ളൂ ആയതിനാല്‍ വ്യക്തികള്‍ക്ക് വലിയ നിയമസഹായം ലഭിക്കാറില്ല. കമ്പനികളില്‍ പോലും മാക്ഡോണാള്‍ഡ്‌സ് പോലെയുള്ളവ ഒഴിച്ച് നിര്‍ത്തിയാല്‍ വളരെ പ്രശസ്തരായവര്‍ക്ക് വരെ കോടതി സഹായം ലഭിക്കുന്നില്ല. ക്രോനെന്‍ബെര്‍ഗെര്‍ പറയുന്നു. 

അതുകൊണ്ടുതന്നെ ഡൊമൈന്‍ വഞ്ചനയുടെ വളര്‍ച്ചയെ ആരും ചോദ്യം ചെയ്യാറില്ല. 69 വയസ്സുള്ള ഒരാള്‍ ഒരു പ്രത്യേക ബാസ്‌ക്കറ്റ് ബോള്‍ ടീമിനെ കളിയാക്കാനാണ് Nets.com എന്ന ഡൊമൈന്‍ ഉപയോഗിച്ചിരുന്നത്. JebBushforPresident.comന്റെ ഉടമകള്‍ ആകട്ടെ അതിനെ LGBT സമൂഹത്തെ പിന്തുണയ്ക്കുന്ന സന്ദേശങ്ങള്‍ അയക്കുന്നതിന് ഉപയോഗിച്ചു. ഇങ്ങനെയുള്ള ചില കളിപ്പിക്കലുകള്‍ ഒബാമയെ പോലും വെറുതെ വിട്ടില്ല എന്ന രസവും ഉണ്ട്. നിങ്ങള്‍ക്ക് വളരെ പ്രൗഢഗംഭീരമായ obama.emailന്റെ ഇന്‍ബോക്‌സില്‍ obama.cash, obama.zone, obama.reviews. എന്നീ വിലാസങ്ങളില്‍ വന്ന എണ്ണമറ്റ പ്രതികരണങ്ങള്‍ ഇപ്പോഴും കാണാം. 

നിങ്ങള്‍ക്ക് നിങ്ങളുടെ അഭിമാനവും പണവും വിശ്വാസ്യതയും നിലനിര്‍ത്തണം എങ്കില്‍ നിങ്ങളുടെ ഡൊമൈന്‍ പേര് മറ്റാരെങ്കിലും വാങ്ങുന്നതിന് മുന്‍പേ തന്നെ രജിസ്റ്റര്‍ ചെയ്യുക എന്നതാണ് കഥയുടെ സാരാംശം.

ദിനം പ്രതി പുറത്തിറങ്ങുന്ന അഞ്ഞൂറില്‍ പരം ഡൊമൈനുകളില്‍ ഇത് ഏറെ ക്ലേശകരമാണ്. എന്നാല്‍ പ്രസിഡന്റാവാന്‍ കാത്തിരിക്കുന്ന ടെഡ് ക്രൂസിന് tedcruz.sucks എന്ന ഡൊമൈന്‍ നശിപ്പിച്ചേ മതിയാകൂ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍