UPDATES

സിനിമ

ഗോള്‍ഡന്‍ ഗ്ലോബ്; ബോയ്ഹുഡും ദി ഗ്രാന്‍ഡ് ബുദാപെസ്റ്റ് ഹോട്ടലും മികച്ച ചിത്രങ്ങള്‍

Avatar


അഴിമുഖം പ്രതിനിധി

72 ആം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോയ്ഹുഡും ദി ഗ്രാന്‍ഡ് ബുദാപെസ്റ്റ് ഹോട്ടലും മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം പങ്കുവച്ചു. റഷ്യന്‍ സിനിമ ലേവിയാതന്‍ മികച്ച വിദേശ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.’ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍ 2′ ആണ് മികച്ച ആനിമേഷന്‍ സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയത് .

ദി തിയറി ഓഫ് എവരിതിംഗ് എന്ന ചിത്രത്തില്‍ വിഖ്യാത ശാസ്ത്രകാരന്‍ സ്റ്റീഫന്‍ ഹോക്കിംഗായി വേഷമിട്ട എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി. വിപ്ലാഷ് എന്ന ചിത്രത്തിലെ സംഗീത അദ്ധ്യാപകനെ അവതരിപ്പിച്ച ജെ.കെ സിമ്മണ്‍സാണ് മികച്ച സഹനടന്‍. ബോയ്ഹുഡിലെ അഭിനയത്തിന് പട്രീഷ്യ ആര്‍ക്വറ്റെ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റില്‍ ആലീസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ജൂലിയാനെ മൂര്‍ മികച്ച നടിയായി മാറി. ഹാസ്യസംഗീത വിഭാഗത്തില്‍  ബേഡ്മാനിലെ  അഭിനയത്തിന് മൈക്കല്‍ കീറ്റനെ മികച്ച നടനായും ബിഗ് ഐസിലെ അഭിനയത്തിന് എമി ആഡംസിനെ മികച്ച നടിയായും തെരഞ്ഞെടുത്തു.

ബോയ്ഹുഡിന്റെ സംവിധായകന്‍ റിച്ചാര്‍ഡ് ലിങ്ക്‌ലേറ്റര്‍ തന്നെയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരവും നേടിയത്. ‘അലക്‌സാന്ദ്രോ ഗോണ്‍സാല്‍വോസ് ഇന്ററിറ്റ് ആണ് മികച്ച തിരക്കഥാകൃത്ത്, ചിത്രം- ബേഡ്മാന്‍. ദി തിയറി ഓഫ് എവരിതിംഗിന്റെ സംഗീതം ഒരുക്കിയ ജോഹാന്‍ ജോഹാന്‍സണ്‍ അണ് മികച്ച സംഗീത സംവിധായകന്‍. സെല്‍മ എന്ന ചിത്രത്തില്‍ ജോണ്‍ ലേജെന്റും കൊമോനും ചേര്‍ന്ന് പാടിയ ‘ഗ്ലോറി ‘ എന്ന ഗാനം മികച്ച ഗാനത്തിനുള്ള അവാര്‍ഡ് നേടി.

ഒരു കുട്ടിയുടെയും അവന്റെ സഹോദരിയുടെയും ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രമാണ് ബോയ്ഹുഡ്. പന്ത്രണ്ട് വര്‍ഷമെടുത്താണ് ഈ സിനിമ സംവിധായകന്‍ ചിത്രീകരിച്ചത്. 64 ആം ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലിങ്ക്‌ലേറ്റര്‍ക്ക് ഈ ചിത്രം നേടിക്കൊടുത്തിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍