UPDATES

വായിച്ചോ‌

സുവര്‍ണ ക്ഷേത്രത്തില്‍ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും വിഷരഹിത പച്ചക്കറി കൊണ്ട് സദ്യ

2015ല്‍ ഏഴ് ഏക്കറില്‍ തുടങ്ങിയ തോട്ടം 13 ഏക്കറിലേയ്ക്ക് വളര്‍ന്നു.

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന്് ഇന്ത്യയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് ഒരു മാതൃക. വിഷരഹിത ജൈവ പച്ചക്കറി കൊണ്ടുള്ള ഭക്ഷ്യ വസ്തുക്കളാണ് സന്ദര്‍ശികര്‍ക്ക് വേണ്ടി സുവര്‍ണ ക്ഷേത്രത്തിലെ അടുക്കളകളില്‍ ഒരുങ്ങുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സുവര്‍ണ ക്ഷേത്രത്തിന്റെ പച്ചക്കറിത്തോട്ടം വികസിച്ചിട്ടുണ്ട്. 2015ല്‍ ഏഴ് ഏക്കറില്‍ തുടങ്ങിയ തോട്ടം 13 ഏക്കറിലേയ്ക്ക് വളര്‍ന്നു.

ലംഗാര്‍ എന്നറിയപ്പെടുന്ന പരമ്പരാഗത സിഖ് സദ്യ എല്ലാ ദിവസവും ഇവിടെ നടക്കും. എല്ലാ ദിവസവും ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നു. നിലവില്‍ ഉള്ളി, കാരറ്റ്, ഗ്രീന്‍പീസ്, അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറിത്തോട്ടം വികസിപ്പിക്കാനുള്ള നീക്കത്തിലെ സുവര്‍ണ ക്ഷേത്രത്തിന്റെ നടത്തിപ്പ്കാരായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി).

വായനയ്ക്ക്: https://goo.gl/NYcSMq

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍