UPDATES

കരുനാഗപ്പള്ളിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി

അഴിമുഖം പ്രതിനിധി

കരുനാഗപ്പള്ളിക്ക് സമീപം മാരാരിത്തോട്ടം കല്ലുകടവില്‍ ഗുഡ്സ് ട്രെയിന്റെ ആറ് ബോഗികള്‍ പാളം തെറ്റി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 12.30 ഓടെ യായിരുന്നു അപകടം. പാളംതെറ്റിയ ബോഗികള്‍ മുന്നോട്ട് നീങ്ങിയതിനാല്‍ 500 മീറ്ററോളം ഭാഗത്തെ ട്രാക്ക് തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി.

തിരുനെല്‍വേലിയില്‍ നിന്നും കോട്ടയത്തേക്ക് യൂറിയയുമായി പോയ ട്രെയിനിന്റെ ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. ഇതില്‍ നാലെണ്ണം പൂര്‍ണമായും മറിഞ്ഞു. തുടര്‍ന്ന് ഒരു പാളത്തിലൂടെയുളള ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് റെയില്‍വെ റെസ്‌ക്യൂ ഫോഴ്സ് സ്ഥലത്തെത്തി. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഈ വഴിയുളള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ ഉച്ചകഴിയുമെന്നും വണ്ടികളെല്ലാം മണിക്കൂറുകളോളം വൈകിയേക്കുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്. പത്ത് പാസഞ്ചകര്‍/മെമു ട്രെയിനുകള്‍ റദ്ദാക്കി.

റദ്ദാക്കിയ പാസഞ്ചര്‍/മെമു ട്രെയിനുകള്‍

കൊല്ലം- ആലപ്പുഴ പാസഞ്ചര്‍ (56300)
ആലപ്പുഴ-കൊല്ലം പാസഞ്ചര്‍( 56301)
ആലപ്പുഴ – എറണാകുളം പാസഞ്ചര്‍(56302)
എറണാകുളം- ആലപ്പുഴ പാസഞ്ചര്‍(56303)&
കൊല്ലം- എറണാകുളം പാസഞ്ചര്‍(56392)
എറണാകുളം- കായംകുളം പാസഞ്ചര്‍(56387)
കൊല്ലം- എറണാകുളം മെമു (66300)
എറണാകുളം – കൊല്ലം മെമു (66301)
കൊല്ലം- എറണാകുളം മെമു (66302)
എറണാകുളം- കൊല്ലം മെമു (66303)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

കോട്ടയം -കൊല്ലം പാസഞ്ചര്‍(56305)
എറണാകുളം – കൊല്ലം മെമു (66307)
കൊല്ലം- എറണാകുളം മെമു (66308)

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍