UPDATES

സയന്‍സ്/ടെക്നോളജി

നിങ്ങള്‍ എത്ര പ്രശസ്തനാണെന്ന് ഇനി ഗൂഗിള്‍ പറഞ്ഞുതരും

Avatar

അഴിമുഖം പ്രതിനിധി

സ്വന്തം പേര് ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തു നോക്കിയിട്ടുള്ളവരാണ് നമ്മളില്‍ പലരും. ഞാന്‍ എത്ര പോപ്പുലര്‍ ആണ് എന്നൊന്ന് നോക്കിയേക്കാം എന്ന ആഗ്രഹത്തില്‍ തുടങ്ങുന്ന ആ സേര്‍ച്ച്‌ പലപ്പോഴും നിരാശപ്പെടുത്തുകയും ചെയ്യും. വരുന്ന റിസള്‍ട്ടുകളുടെ ഒടുക്കം ചിലപ്പോള്‍ നമ്മുടെ പേരുള്ള ഫേസ്ബുക്ക് ഐഡിയോ ജിമെയില്‍ വിലാസമോ കണ്ടാല്‍ ഭാഗ്യം. എന്നാല്‍ ആ വിഷമം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍ . എപ്പോഴൊക്കെ നിങ്ങളുടെ പേര് ഇന്റര്‍നെറ്റില്‍ പരാമര്‍ശിക്കപ്പെടുന്നോ അപ്പോഴെല്ലാം ഇന്‍ബോക്സില്‍ നോട്ടിഫിക്കേഷന്‍ എത്തും. ഗൂഗിള്‍ അലെര്‍ട്ടിന്റെ ‘സ്റ്റേ ഇന്‍ ദി ലൂപ്’ എന്ന വിഡ്ജറ്റ് ആണ് ഇത് സാധ്യമാക്കുക.

ഗൂഗിള്‍ ഒഫീഷ്യല്‍ ബ്ലോഗില്‍ ഈ ഫീച്ചറിന്റെ ഒരു സ്ക്രീന്ഷോട്ട് അവര്‍ പോസ്റ്റ്‌ ചെയ്തത് കഴിഞ്ഞ മാസമാണ്. ഇപ്പോള്‍ ഈ ഫീച്ചര്‍ ലൈവാണ്. 

എന്നാല്‍ ഗൂഗിള്‍ അലെര്‍ട്ട് എന്ന സംവിധാനം അവര്‍ 2003ല്‍ തന്നെ ഇറക്കിയിരുന്നു. അധികം പരിഗണന ആരും കൊടുക്കാഞ്ഞതിനാല്‍ അത്രയ്ക്കങ്ങോട്ട് പോപ്പുലര്‍ ആയില്ല എന്നുമാത്രം. അതേ അലെര്‍ട്ട് തന്നെയാണ് സ്റ്റേ ഇന്‍ ദി ലൂപ് സര്‍വ്വീസിന്റെ നട്ടെല്ല്.

ഇനി ഫീച്ചര്‍ എങ്ങനെ എനേബിള്‍ ചെയ്യാം എന്ന് പറയാം.

ഗൂഗിളില്‍ ലോഗിന്‍ ആയിരിക്കുകയും സെറ്റിംഗ്സിലെ ആക്റ്റിവിറ്റി കണ്ട്രോളിലെ വെബ്‌ ആന്‍ഡ് ആപ്പ് ആക്റ്റിവിറ്റിയുടെ വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ ഗൂഗിളിന് അനുവാദം നല്‍കുകയും വേണം. എന്നാല്‍ മാത്രമേ നെറ്റില്‍ ആരൊക്കെ എപ്പോഴൊക്കെ എവിടെയൊക്കെ നിങ്ങളുടെ പേര് പരാമര്‍ശിച്ചു എന്ന് ഗൂഗിളിനു കണ്ടെത്താനാകൂ.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം കൃത്യമായി ചെയ്തിട്ടുണ്ടെങ്കില്‍  സ്റ്റേ ഇന്‍ ദി ലൂപ് എന്ന വിഡ്ജറ്റ് നിങ്ങള്‍ സേര്‍ച്ച്‌ ചെയ്യുമ്പോള്‍ ആദ്യത്തെ പേജിന്റെ താഴ്ഭാഗത്തായി പ്രത്യക്ഷപ്പെടും.

വിഡ്ജറ്റില്‍ ക്ലിക്ക് ചെയ്യുമ്പോള്‍  അലേര്‍ട്ടിന്റെ ഒരു ഫോമിലേക്ക് ആവും ഗൂഗിള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുക. ആ പേജില്‍ നിങ്ങളുടെ പേരുണ്ടാവും. എഫക്റ്റീവ് ആയ സേര്‍ച്ചിംഗിനായി പേര് ക്വട്ടേഷന്‍ മാര്‍ക്കുകള്‍ക്കുള്ളില്‍ ചേര്‍ത്തിട്ടുണ്ടാവും. ശേഷം നിങ്ങള്‍ ചെയ്യേണ്ടത് സെറ്റിംഗ്സ് അഡ്ജസ്റ്റ് ചെയ്യുക എന്നതാണ്.

ഇമെയില്‍ ഫ്രീക്വന്‍സി, സോഴ്സ് ടൈപ്പുകള്‍, ഭാഷ, മേഖല, ഏതു തരത്തിലുള്ള റിസള്‍ട്ടുകള്‍ എന്നിവ കോണ്‍ഫിഗര്‍ ചെയ്ത ശേഷം ക്രിയേറ്റ് അലെര്‍ട്ട് എന്നതു ക്ലിക്ക് ചെയ്യുക. സംഗതി റെഡി. 

ഇതിന്റെ മറ്റൊരു പ്രത്യേകത യൂസറിന് താത്പര്യമുള്ള ഏതൊരു മേഖലയില്‍ നിന്നും ഉള്ള പുതിയ വിവരങ്ങള്‍ ഗൂഗിള്‍ അലേര്‍ട്ട് നിങ്ങളുടെ മെയില്‍ ഐഡിയില്‍ എത്തിക്കും. സംഗീതം, രാഷ്ട്രീയം,  കായികം, വാഹനങ്ങള്‍  എന്നിങ്ങനെ ഇവിടെ ഓപ്ഷനുകള്‍ അനേകം. എത്ര സമയം ഇടവിട്ട്‌ നോട്ടിഫൈ ചെയ്യണം എന്നതുപോലും ക്രമീകരിക്കാനാകും. കൂടാതെ സമാനമായ നോട്ടിഫിക്കെഷനുകള്‍ എല്ലാം ക്രോഡികരിച്ച് ഒറ്റ മെയിലില്‍ ലഭിക്കുന്ന രീതിയിലും അലെര്‍ട്ട് സെറ്റ് ചെയ്യാനാകും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍