UPDATES

സയന്‍സ്/ടെക്നോളജി

കൈപിടിയിലൊതുക്കാന്‍ മാര്‍ഷ്‌മെല്ലോ

Avatar

രഘു സഖറിയാസ്/ ന്യൂടെക്‌

ഗൂഗിള്‍  ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. ഉപഭോക്താവിന് തന്റെ ഉപകരണത്തില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കുകയും കൂടുതല്‍ പ്രവര്‍ത്തന ക്ഷമത ലഭിക്കുന്ന രീതിയിലുമാണ് നിര്‍മാണം. പ്രധാനമായി വരുന്ന മാറ്റങ്ങള്‍ നോക്കാം.

1) App Permission

മുന്‍പുള്ള പതിപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഓരോ കാര്യങ്ങള്‍ക്കും നിങ്ങള്‍ക്ക് പ്രത്യേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം അതായതു ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ക്യാമറയോ മൈക്രോഫോണോ ഉപയോഗിക്കുന്നതിനു മുന്‍പ് നിങ്ങളുടെ അനുവാദം ചോദിക്കും. നിങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ സെറ്റിങ്ങ്‌സില്‍ പോയി ഓരോ ആപ്ലിക്കേഷനും എന്തിനൊക്കെ അനുവാദം കൊടുക്കാം എന്ന് തീരുമാനിക്കുകയും ചെയ്യാം. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ സ്വകാര്യത പൂര്‍ണമായും സംരക്ഷിക്കാം.

2) Now on Tap

ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മെല്ലോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു പ്രധാന സവിശേഷതയാണിത്. ഗൂഗിള്‍ നൗവ്വിന്റെ സഹായത്തില്‍ ആണിത് പ്രവര്‍ത്തിക്കുന്നത്. ഇത് നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ എല്ലാ മേഖലയിലും വ്യാപിച്ചതായിരിക്കും അതുകൊണ്ട് നിങ്ങള്‍ക്ക് ഏതു സ്‌ക്രീനില്‍ ചെന്നും ഇത് പ്രവര്‍ത്തിപ്പിക്കാനാവും. ഇതിനായി വെറുതെ ഹോം ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചാല്‍ മതി നൗവ്വ് ഓണ്‍ ടാപ്പ് നിങ്ങള്‍ നോക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കി അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കും. അതായയതു നിങ്ങളുടെ ഒരു സുഹൃത്തില്‍നിന്ന് ജെയിംസ് ബോണ്ട് സ്‌പെക്ട്ര (Spetcre) കാണാന്‍ പോയാലോ എന്ന് ചോദിച്ച് ഒരു മെസ്സേജ് ലഭിച്ചാല്‍ അവിടെ വെച്ച് നിങ്ങള്‍ നൗവ്വ് ഓണ്‍ ടാപ്പ് ഉപയോഗിച്ചാല്‍ അതില്‍നിന്നു Movie, James Bond Spetcre എന്നിങ്ങനെ ഉള്ള വിവരങ്ങള്‍ എടുത്തു അതുമായി ബന്ധപെട്ട വിവരങ്ങള്‍ നിങ്ങള്‍ക്ക് എത്തിക്കും. എവിടെയൊക്കെ സിനിമ ഉണ്ട്, അതിന്റെ IMDB റേറ്റിംഗ് മുതലായവ ഇങ്ങനെ ലഭിക്കും.

3) Fingerprint Support

ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുകള്‍ ഒക്കെ അതിന്റെ നിര്‍മാതാക്കള്‍ വികസിപ്പിച്ചവ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓപ്പറേറ്റിങ് സിസ്റ്റം നേരിട്ട് ഇത് നല്‍കുന്നു. ഇതിലൂടെ നിങ്ങളുടെ ഉപകരണത്തിലെ ലോക്ക് മാറ്റുക മാത്രമല്ല സുരക്ഷിതമായി ഓണ്‍ലൈന്‍ പണമിടപാട് നടത്തുവാന്‍ വരെ ഉപയോഗിക്കാം.

4) App Links

മുന്‍പൊക്കെ നിങ്ങള്‍ക്ക് ഒരു വീഡിയോ ലിങ്കോ ഫേസ്ബുക്ക് ലിങ്കോ ഉള്‍പെട്ട മെസ്സേജോ, ഇമെയിലോ ലഭിച്ചാല്‍ ഇത് ഏതു ആപ്ലിക്കേഷനിലൂടെ തുറക്കണം എന്ന് ചോദിച്ചു മെസ്സേജ് വരുന്നത് സാധാരണം ആയിരുന്നു. സ്ഥിരമായി ഇത്തരം ലിങ്കുകള്‍ എന്തിലൂടെ തുറക്കണം എന്ന് സെറ്റ് ചെയ്യുകയും ആവാം. എന്നാല്‍ ഇങ്ങനെയുള്ള ബോക്‌സുകള്‍ സ്ഥിരമായി വരുന്നത് ചിലപ്പോള്‍ എങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കും. എന്നാല്‍ മാര്‍ഷ്‌മെല്ലോയില്‍ ഇങ്ങനെ സംഭവിക്കില്ല. നിങ്ങള്‍ക്ക് ഒരു ഫേസ്ബുക്ക് ലിങ്ക് ലഭിച്ചാല്‍ അത് ഫേസ്ബുക്ക് അപ്ലിക്കേഷനിലൂടെ മാത്രം തുറന്നു വരുകയുള്ളു.

5) Doze

ഫോണിലെ standby സമയത്തിലെ വ്യത്യാസം എന്നും ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു തലവേദന ആണ്. ഫോണിലെ ആപ്ലിക്കേഷനുകള്‍ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് ഗൂഗിള്‍ അവതരിപ്പിക്കുന്നതാണ് ഡോസ്. നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കാത്ത സമയവും ചലനം ഇല്ലാതിരിക്കുന്ന സമയവും തിരിച്ചറിഞ്ഞു ഫോണിനെ ഡീപ് സ്ലീപ് മോഡിലേക്ക് കൊണ്ടുപോകും. ഇങ്ങനെ standby സമയം പഴയ പതിപ്പുകളില്‍ നിന്ന് ഇരട്ടിയായി ഉയര്‍ത്താന്‍ സാധിക്കും.

6) Automatic Backup and Restore

കാലങ്ങളായി ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ ഉള്ള ഒരു പോരായ്മ ആണ് ആപ്ലിക്കേഷനുകളും ആപ്ലിക്കേഷന്‍ സെറ്റിങ്ങ്‌സും ബാക്കപ്പ് ചെയ്യാന്‍ സാധിക്കാത്തത്. എന്നാല്‍ മാര്‍ഷ്‌മെല്ലോയില്‍ ആന്‍ഡ്രോയ്ഡ് ഇത് പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങളുടെ ആപ്ലിക്കേഷനുകളും ആപ്ലിക്കേഷന്‍ സെറ്റിങ്ങ്‌സും ഇനി ഗൂഗിള്‍ ഡ്രൈവില്‍ സൂഷിക്കാം. ഓരോ ആപ്ലിക്കേഷനും 25 എം ബി ആണ് ലഭിക്കുക. ഈ ബാക്കപ്പ് നിങ്ങള്‍ വൈ ഫൈ യില്‍ ആയിരിക്കുമ്പോള്‍ മാത്രമേ സംഭവിക്കൂ. അതുകൊണ്ട് അമിത data ഉപയോഗത്തെപ്പറ്റി പേടിക്കേണ്ട.

(ഏറ്റുമാനൂര്‍ സ്വദേശിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍