UPDATES

എഡിറ്റര്‍

സ്മാര്‍ട് ഫോണ്‍ കാറുമായി ഗൂഗിള്‍

ആധുനിക ഓട്ടോമൊബൈല്‍ വാഹങ്ങളില്‍ കാണുന്ന എല്ലാതരം നിയന്ത്രണ സംവിധാനങ്ങളും ഒഴിവാക്കി വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നൂറോളം  വാഹനങ്ങളുടെ പരീക്ഷണ നിര്‍മ്മാണം ഗൂഗിള്‍ ആരംഭിച്ചിരിക്കുന്നു. സ്റ്റിയറിംഗ് വീല്‍, ഗ്യാസ് പെഡല്‍, ബ്രേക്, ഗിയര്‍ ഷിഫ്റ്റ് എന്നിവ ഒഴിവാക്കിയാല്‍ രണ്ട് സീറ്റുകളുള്ള ഈ വാഹനം ഒരു കുഞ്ഞ് മെര്‍സിഡസ് ബെന്‍സ് സ്മാര്‍ട് കാര്‍ പോലിരിക്കും. ഡ്രൈവറുടെ നിയന്ത്രണത്തില്‍ ആകെയുള്ളത് അപകട ഘട്ടങ്ങളില്‍ വണ്ടി നിര്‍ത്താനുള്ള ഒരു പാനിക് ബട്ടണും വണ്ടി സ്റ്റാര്‍ട് ചെയ്യാനുള്ള ഒരു സ്റ്റാര്‍ട് ബട്ടണും മാത്രം. സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഈ കാര്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യ സഹായമില്ലാതെ യാത്രക്കാരെ കയറ്റി സ്മാര്‍ട് ഫോണില്‍ തെരഞ്ഞെടുക്കുന്ന ലക്ഷ്യ സ്ഥാനത്തെത്താന്‍ ഈ കാറിന് കഴിയുമത്രെ.

http://www.nytimes.com/2014/05/28/technology/googles-next-phase-in-driverless-cars-no-brakes-or-steering-wheel.html?hpw&rref=technology

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍