UPDATES

വായിച്ചോ‌

ജൂതര്‍ ഹീനര്‍; ഇസ്ലാം നശിപ്പിക്കപ്പെടേണ്ടത്; ഹിറ്റ്ലര്‍ നല്ല മനുഷ്യന്‍

ജനാധിപത്യത്തിന് ഗൂഗിള്‍ സെര്‍ച്ചില്‍ എത്ര കണ്ട് സ്ഥാനമുണ്ട്? തീരെ സ്ഥാനമില്ല എന്ന് മാത്രമല്ല, ലോകം എമ്പാടുമുള്ള വലതുപക്ഷ ടെക് സാവികള്‍ ഇന്റര്‍നെറ്റ് സെര്‍ച്ചിനെ തങ്ങളുടെ തീവ്രനിലപാടുകള്‍ പ്രചരിപ്പിക്കുന്നതിനുള്ള ആയുധമാക്കിയിരിക്കുകയാണെന്ന് ദ ഗര്‍ഡിയന്‍ ദിനപ്പത്രത്തിന്റെ ഇന്റര്‍നെറ്റ് നിരീക്ഷക കാരോള്‍ കാഡ്വെല്ലാഡര്‍ വാദിക്കുന്നു. അവര്‍ ജൂതരെ ഹീനരായി വര്‍ണ്ണിക്കുകയും ഹിറ്റ്‌ലറെ മഹാനായി വാഴ്ത്തുകയും ചെയ്യുകയാണ്. 2008 മുതല്‍ തന്നെ ഗൂഗിള്‍ നമ്മള്‍ അന്വേഷിക്കുന്ന കാര്യങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. ഉദാഹരണത്തിന് ജൂതര്‍ ആരാണ് എന്ന് നമ്മള്‍ അന്വേഷിക്കുകയാണെങ്കില്‍ നിരവധി ചോദ്യങ്ങള്‍ അത് നമുക്ക് ഇട്ടുതരുന്നു. ജൂതര്‍ ഒരു വംശമാണോ? ജൂതര്‍ വെള്ളക്കാരാണോ? ജൂതര്‍ ക്രിസ്ത്യാനികളാണോ? തുടങ്ങിയ ചോദ്യങ്ങളുടെ കൂട്ടത്തില്‍ ‘ജൂതര്‍ സാത്താന്മാരാണോ?’ എന്നൊരു ചോദ്യവും പ്രതീക്ഷിക്കാം. ഗൂഗിളിന്റെ ഈ ചോദ്യത്തിന് ഗൂഗിള്‍ തന്നെ ഉത്തരവും നല്‍കുന്നു. ജൂതരെ ജനങ്ങള്‍ വെറുക്കുന്നതിനുള്ള പത്ത് പ്രധാന കാരണങ്ങളും നിങ്ങള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചില്‍ എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കും.

‘ലോകത്തെ സംബന്ധിച്ച വിവരങ്ങള്‍ സംഘടിപ്പിക്കുകയും അത് ആഗോളതലത്തില്‍ പ്രാപ്യമാക്കുകയും ഉപയോഗപ്രദമാക്കുകയും ചെയ്യുക’ ആണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൂഗിളിന്റെ ഔദ്ധ്യോഗിക വെബ്‌സൈറ്റ് പറയുന്നു. എന്നാല്‍ ഈ അന്വേഷണത്തില്‍ ഏറ്റവും പ്രധാനവും നിര്‍ണായകവുമായ മൂന്നാമത്തെ ഉത്തരം ലഭിച്ചത് ഗൂഗിളില്‍ നിന്ന് തന്നെയാണ്. ‘ജൂതര്‍ എന്താണ്’ എന്ന ചോദ്യത്തിനുള്ള ഉത്തരമായി കൊടുത്തിരിക്കുന്നത് 

stormfront.org എന്ന നാസി അനുകൂല വെബ്‌സൈറ്റിന്റെ ലിങ്കാണ്. ‘എന്തുകൊണ്ടാണ് ജൂതന്മാര്‍ ഹീനരാക്കുന്നത്. എന്തുകൊണ്ടാണ് അവരെ നമ്മള്‍ വെറുക്കുന്നത്?’ എന്ന ചോദ്യത്തിനുത്തരം ഒരു യൂട്യൂബ് ലിങ്കും. യാഹൂവും ഇത്തരത്തിലുള്ള ഉത്തരങ്ങള്‍ തന്നെയാണ് നല്‍കുന്നത്. ഇനി മുസ്ലീങ്ങളെ കുറിച്ചാണ് നിങ്ങള്‍ ഇത്തരത്തിലുള്ള അന്വേഷണം നടത്തുന്നതെങ്കിലും സമാനമായ ഉത്തരങ്ങളാവും ലഭിക്കുക. ഇസ്ലാം നശിപ്പിക്കപ്പെടേണ്ട ഒന്നാണെന്ന് നിങ്ങള്‍ പെട്ടെന്ന് തിരിച്ചറിയും.

ജൂതന്മാര്‍ ഹീനരും ഇസ്ലാം നശിപ്പിക്കപ്പെടേണ്ടതുമാണെങ്കില്‍ ഹിറ്റ്‌ലറോ? അദ്ദേഹം നല്ല മനുഷ്യനാണ് എന്ന് വിവരിക്കുന്ന പത്ത് കാര്യങ്ങളാവും നിങ്ങളുടെ ശ്രദ്ധയില്‍ പെടുക. തങ്ങളുടെ സെര്‍ച്ച് ഫലങ്ങള്‍ വെബില്‍ എമ്പാടുമുള്ള ഉള്ളടക്കങ്ങളുടെ പ്രതിഫലനമാണെന്നും അതിനാല്‍ ചിലപ്പോഴെങ്കിലും അത്ര സുഖകരമായ വ്യക്തിചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നുമാണ് ഇത് സംബന്ധിച്ച ഗൂഗിളിന്റെ വിശദീകരണം. ഗൂഗിളിനെ പോലെ തന്നെ ഫേസ്ബുക്കിന്റെ വ്യാപനവും അവര്‍ അനുഭവിക്കുന്ന അധികാരവും പൊതുജനാഭിപ്രായത്തെ പ്രതികൂലമായി സ്വാധീനിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ജൂതന്മാര്‍ ഹീനരാണോ? മുസ്ലീം വിശ്വാസം നശിപ്പിക്കപ്പെടേണ്ടതാണോ? ഈ ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരം നല്‍കും? ഇത് നമ്മുടെ ഇന്റര്‍നെറ്റാണ്. ഗൂഗിളിന്റെയോ ഫേസ്ബുക്കിന്റെയോ അല്ല. അതുകൊണ്ട് നമുക്ക് മാത്രമാണ് അത് തിരിച്ചുപിടിക്കാന്‍ സാധിക്കുക. 

കൂടുതല്‍ വായനയ്ക്ക്- https://goo.gl/154S8X

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍