UPDATES

സയന്‍സ്/ടെക്നോളജി

ഉപയോക്താകളെ ആശയകുഴപ്പത്തിലാക്കി ഗൂഗിള്‍ ഹോമില്‍ ‘ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ്’

ഗൂഗിള്‍ സംഭവത്തില്‍ പ്രതികരിച്ചിരിക്കുന്നത്, അത് പരസ്യമല്ലെന്നാണ്

റീലിസായ പുതിയ ആനിമേഷന്‍ ചിത്രം ‘ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ്’-ന്റെ പരസ്യം ഗൂഗിള്‍ ഹോമില്‍ എത്തിയപ്പോള്‍ ആദ്യം ഉപയോക്താകള്‍ ആശയകുഴപ്പത്തിലായി. പിന്നെ ഉപയോക്താകളെല്ലാവരും കൂടി സോഷ്യല്‍ മീഡിയിയല്‍ പൊങ്കാല ഇട്ടത്തോടെ ‘ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ്’-ന്റെ പരസ്യം പിന്‍വലിച്ച്, സംഭവം പരീക്ഷണമായിരുന്നുവെന്ന് പറഞ്ഞ് ഗൂഗിള്‍ തടിയൂരി.

ഇന്നലെ രാവിലെ മുതല്‍ ഗൂഗിള്‍ ഹോം ഉടമസ്ഥര്‍ക്ക് അവരുടെ വിര്‍ച്വല്‍ അസിസ്റ്റന്‍സില്‍ സാധാരണ പോലെ കലാവസ്ഥ വിവരങ്ങളും ആഘോഷങ്ങളുടെയും വിശേഷങ്ങളുടെയും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. കൂട്ടത്തില്‍ മറ്റൊന്നും കൂടി വന്നതാണ് അവരെ ആശയകുഴപ്പത്തിലാക്കിയത്. ‘ഇപ്പോള്‍ ഡിസ്‌നിയുടെ തത്സമയ ‘ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ്’ന് ഇന്ന് മുതല്‍ തുടക്കമാവും’ (‘By the way, Disney’s live action ‘Beauty and the Beast’ opens today’) എന്നാണ് ഗൂഗിള്‍ ഹോമില്‍ സന്ദേശമായി വന്നത്.

ഗൂഗില്‍ ഹോമില്‍ പരസ്യങ്ങള്‍ വന്നുതുടങ്ങിയെന്ന് വിചാരിച്ച് ധാരാളം പേര്‍ എതിര്‍പ്പുകളും വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ‘ദിവസേനെയുള്ള വിവരങ്ങളുടെ ഉള്ളടക്കം വരുന്ന ഗൂഗിള്‍ ഹോമില്‍, ഗൂഗിളും പരസ്യങ്ങളുടെ ലോകത്തേക്ക് വഴുതിവീണു. അസാധാരണമായ ഈ നടപടി തികച്ചും അസ്വസ്ഥത സൃഷ്ടിക്കുന്നതും അനാവശ്യവുമാണ്’ എന്നാണ് ഒരു ട്വീറ്റ്.

എന്നാല്‍ ഗൂഗിള്‍ സംഭവത്തില്‍ പ്രതികരിച്ചിരിക്കുന്നത്, അത് പരസ്യമല്ലെന്നാണ്. ഇന്നലെ വൈകുന്നേരത്തോടെ ഈ സന്ദേശം ഗൂഗിള്‍ പിന്‍വലിച്ചിട്ടുണ്ട്. തങ്ങളുടെ പുതിയ പരീക്ഷണാര്‍ത്ഥമായിട്ടുള്ള നടപടിയായിരുന്നു ഇതെന്നും ഗൂഗിള്‍ വിശദീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏതായാലും ‘ഗൂഗില്‍ ഹോം’ വിഷയമാണ് ഗൂഗിളിലും ഫെയ്‌സ്ബുക്കിലും മറ്റും ട്രെന്‍ഡിങ്ങ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍