UPDATES

ഗൂഗിള്‍ ടാബ്ലറ്റ്പിക്സല്‍ സി വിപണിയില്‍

Avatar

അഴിമുഖം പ്രതിനിധി

ഗൂഗിളിന്റെ പിക്സല്‍ സി ടാബ്ലെറ്റ്‌ വിപണിയിലെത്തി. ആന്‍ഡ്രോയ്ഡ്  അധിഷ്ഠിതമായി പല കമ്പനികളുടെ ടാബ്ലെറ്റുകളും വിപണിയില്‍ ഉണ്ടെങ്കിലും ഇതാദ്യമായാണ് പൂര്‍ണ്ണമായി ഗൂഗിളിന്റെ സ്വന്തം എന്നു പറയാവുന്ന ടാബ്ലെറ്റ്‌ പുറത്തിറങ്ങുന്നത് ആന്‍ഡ്രോയ്ഡ് 6.0 മാഷ്‌മെലോ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന പിക്‌സല്‍ സിയില്‍ 2560X1800 പിക്‌സല്‍ റെസൊല്യുഷനുള്ള 10.2 ഇഞ്ച് സ്‌ക്രീന്‍  ആണുളളത്. എന്‍വിഡിയ ഒക്ടോകോര്‍ ടെഗ്ര എക്‌സ് 1 പ്രൊസസര്‍, 256 കോര്‍ എന്‍വിഡിയ മാക്‌സ്‌വെല്‍ ജിപിയു, മൂന്ന് ജിബി റാം എന്നിവയാണ് പിക്സല്‍ സിയ്ക്ക് കരുത്തു പകരുക. 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജാണ് ഇതിനുള്ളത്. പക്ഷേ ക്യാമറ മുന്നിലും പിന്നിലും ഇല്ലാതെയാണ് പിക്സല്‍ സി എത്തുക.

ആപ്പിളിന്റെ ഐപാഡ് പ്രോ, മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ് പ്രോ3 എന്നീ ടാബുകളുമായി തുറന്നൊരു മത്സരം തന്നെയാണ് ഗൂഗിള്‍ പിക്സല്‍ സിയിലൂടെ ഉദേശിക്കുന്നത്. ഗൂഗിള്‍ തന്നെ പുറത്തിറക്കിയ ഡിറ്റാച്ചബിള്‍ കീബോര്‍ഡ് പിക്സല്‍ സിയോടൊപ്പം വിപണിയിലെത്തും. ടാബായും കീബോര്‍ഡുപയോഗിച്ച് ലാപ്‌ടോപ്പായും പിക്സല്‍ സിയെ ഉപയോഗിക്കാം. 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍