UPDATES

ഓര്‍കുട്ടിന് പിന്നാലെ ഗൂഗിള്‍ ടോക്കും ഓര്‍മ്മയാകുന്നു

അഴിമുഖം പ്രതിനിധി

ഓര്‍കുട്ടിന് പിന്നാലെ ഗൂഗിളിന്റെ പ്രമുഖ ചാറ്റിംഗ് സേവനമായ ഗൂഗിള്‍ ടോക്കും(ജി ടോക്) ഓര്‍മ്മയാകുന്നു. ഈ മാസം 16 ഓടെ ജി ടോക് നിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം. പ്രമുഖ ടെക്‌നോളജി മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇതോടെ ഗൂഗിള്‍ ടോക്ക് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ചാറ്റിംഗ് ഉപഭോക്താക്കളാണ് നിരാശയിലാകുക. 

ജി ടോക് സേവനം അവസാനിപ്പിച്ച് പകരം ഹാങ് ഔട്ടിനെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാണ് ഗൂഗിളിന്റെ നീക്കം. സിംഗിള്‍ പ്ലാറ്റ്‌ഫോമില്‍ സേവനങ്ങള്‍ കൈമാറാന്‍ ഹാങ്ഔട്ടാണ് കൂടുതല്‍ ഫലപ്രദമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തല്‍. ഇത് വഴി വാട്‌സ് ആപിന് ഒരു വെല്ലുവിളി ഉയര്‍ത്തുക എന്നതും കമ്പനിയുടെ ലക്ഷ്യമാണ്. എന്നാല്‍ ഗൂഗിള്‍ ക്രോമില്‍ മാത്രമെ ഹാങ് ഔട്ട് ലഭ്യമാകൂ എന്ന പോരായ്മ നിലനില്‍ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍