UPDATES

സയന്‍സ്/ടെക്നോളജി

പിക്കാസയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

അഴിമുഖം പ്രതിനിധി

ഒരു സേവനമോ ആപ്പോ പ്രവര്‍ത്തനം നിര്‍ത്തുന്നത് സിലിക്കോണ്‍ വാലിയിലെ കമ്പനികള്‍ക്ക് പുതിയൊരു കാര്യമല്ല. പ്രത്യേകിച്ച് ഗൂഗിളിന്. പിക്കാസയുടെ കടപൂട്ടാനാണ് ഗൂഗിളിന്റെ പുതിയ തീരുമാനം.

ഗൂഗിള്‍ ഫോട്ടോസ് എന്ന ഒറ്റ ഫോട്ടോ സേവനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. ഒന്നില്‍ മാത്രം ശ്രദ്ധിക്കുന്നത് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ കരുതുന്നു. മാര്‍ച്ച് 15-നുശേഷം പിക്കാസയുടെ സേവനം ലഭ്യമാകില്ല.

പിക്കാസയില്‍ ഫോട്ടോകള്‍ അപ്ലോഡ് ചെയ്തിരിക്കുന്നവര്‍ ഭയക്കേണ്ടതില്ല. ഗൂഗിള്‍ തന്നെ ആ ഫോട്ടോകളെ ഗൂഗിള്‍ ഫോട്ടോസിലേക്ക് സുരക്ഷിതമായി മാറ്റും. ഉപയോക്താക്കള്‍ ഗൂഗിള്‍ ഫോട്ടോസില്‍ ലോഗിന്‍ ചെയ്താല്‍ മതിയാകും.

ഗൂഗിള്‍ ഫോട്ടോസ് ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കായി മറ്റൊരു പ്ലാറ്റ്‌ഫോം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതില്‍ ഫോട്ടോസ് ഡൗണ്‍ലോഡ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും മറ്റും സാധിക്കും. പക്ഷേ പുതിയ ആല്‍ബങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന പോരായ്മ അതിനുണ്ട്.

ബ്ലോഗര്‍ ഫോട്ടോ സേവനത്തെ മെച്ചപ്പെടുത്തുന്നതിനായി 2004-ലാണ് ഗൂഗിള്‍ പിക്കാസയുമായി രംഗത്തെത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍