UPDATES

സയന്‍സ്/ടെക്നോളജി

പ്രതിമാസം 2800 കോടി സന്ദര്‍ശകരുമായി ഗൂഗില്‍ വീണ്ടും ഒന്നാമത്

2000 കോടി സന്ദര്‍ശകരുമായി രണ്ടാം സ്ഥാനത്ത് ഗൂഗിള്‍ കമ്പനിയായ യു ട്യൂബ്

ഇന്റര്‍നെറ്റ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള വെബ്‌സൈറ്റായി ഈ വര്‍ഷവും ഗൂഗില്‍ തന്നെ ഒന്നാമതെത്തി. കഴിഞ്ഞവര്‍ഷവും ഗൂഗിളിന് തന്നെയായിരുന്നു ഈ സ്ഥാനം. കണക്കും പ്രകാരം ഇന്റര്‍നെറ്റില്‍ 10 കോടി വെബ്സൈറ്റുകളാണുള്ളത്. ഇവരെയെല്ലാം കടത്തിവെട്ടിയാണ് ഗൂഗിള്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഗൂഗിളില്‍ ഓരോ മാസവും സന്ദര്‍ശിക്കുന്നവരുടെ എണ്ണം 2800 കോടിയോളം വരും. രണ്ടാം സ്ഥാനത്തുള്ളത് ഗൂഗിളിന്റെ തന്നെ യുട്യൂബാണ്. യുട്യൂബില്‍ പ്രതിമാസം 2000 കോടി സന്ദര്‍ശകരാണുള്ളത്.

മൂന്നാം സ്ഥാനത്തുള്ള വെബ്‌സൈറ്റ് ഫെയ്സ്ബുക്കാണ്. നാലാമത് ആമസോണും അഞ്ചാമത് യാഹൂവും ഉണ്ട്. വിക്കിപ്പീഡിയ ആറാമത്, റെഡിറ്റ് ഏഴാമത്, ഇബേ എട്ടാമത്, ട്വിറ്റര്‍ ഒന്‍പതാം സ്ഥാനത്തുമാണ്. ഹോസ്റ്റിങ് കമ്പനിയായ വൊദിയനാണ് കണക്കുകള്‍ പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള 100 വെബ്സൈറ്റുകളുടെ പട്ടികയിലെ വിവരങ്ങളാണ് വൊദിയന്‍ പുറത്തുവിട്ടിരിക്കുന്നത്.


പട്ടികയില്‍ ഏറ്റവും കൂടുതലുള്ളത് വാര്‍ത്താ വെബ്സൈറ്റുകളാണ്. 14 വാര്‍ത്താ വെബ്സൈറ്റുകളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 12 സാഷ്യല്‍ മീഡിയ വെബ്സൈറ്റുകളാണ് രണ്ടാമത്. മൂന്നാമതായി ഇടം നോടിയിരിക്കുന്ന വെബ്-ഫയല്‍ ഹോസ്റ്റിങ് സൈറ്റുകള്‍ 11 എണ്ണമാണ്.

ഒന്‍പതു ബിസിനസ് വെബ് സൈറ്റുകളും ഒന്‍പത് ഇ-കൊമേഴ്സ് സൈറ്റുകളും ആദ്യ നൂറിലുണ്ട്. സ്ട്രീമിങ് സൈറ്റുകള്‍ ഏഴ്, ആറ് ബാങ്കിങ് വെബ് സൈറ്റുകള്‍. സേര്‍ച്ച് എന്‍ജിനുകളും ഇന്‍ഫര്‍മേഷന്‍ ഡേറ്റാബേസുകളും നാലു വീതം. കൂടാതെ പട്ടികയില്‍ 3 അശ്ലീല വെബ്സൈറ്റുകളും 2 ടൊറന്റിങ് വെബ്സൈറ്റുകളുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍