UPDATES

സയന്‍സ്/ടെക്നോളജി

ഗൂഗിള്‍ മാപ്പിന് മാത്രമല്ല മറ്റുള്ളവര്‍ക്കും ഇനി നിങ്ങളെ പിന്തുടരാം

ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം ഗൂഗിള്‍ മാപ്പില്‍ നിലവില്‍ വരും. ഇത് പേഴ്‌സണല്‍ കംപ്യൂട്ടറുകളിലും ഉപയോഗിക്കാനാവും.

ഗൂഗിള്‍ മാപ്പിന് മാത്രമല്ല നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നിങ്ങള്‍ എവിടെയാണെന്ന് കൃത്യമായി ട്രേസ് ചെയ്യാന്‍ കഴിയുന്ന സംവിധാനം വരുന്നു. അതേസമയം ഇത് സ്വകാര്യതയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് ആലോചിക്കേണ്ടി വരും. എത്ര മാത്രം സ്വകാര്യത ബലി കഴിക്കാന്‍ ആളുകള്‍ സന്നദ്ധരാവും എന്നത് സംബന്ധിച്ചുള്ള പരീക്ഷണം കൂടിയാണ് ഇത്.

ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം ഗൂഗിള്‍ മാപ്പില്‍ നിലവില്‍ വരും. ഇത് പേഴ്‌സണല്‍ കംപ്യൂട്ടറുകളിലും ഉപയോഗിക്കാനാവും. കോള്‍ ചെയ്യാനോ ടെക്‌സ്റ്റ് മെസേജ് അയ്ക്കാനോ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ ഇത് ഉപയോഗപ്രദമായേക്കും. വ്യക്തിബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും പുതിയ സൗകര്യം ഒരുപക്ഷെ പ്രശ്‌നങ്ങള്‍ കാരണമായേക്കാം എന്ന വിലയിരുത്തലുകളുണ്ട്. അതേസമയം ആരൊക്കെ നമ്മള്‍ എവിടെ ആണെന്നറിയണം എന്നും ഫോളോ ചെയ്യണമെന്നും എപ്പോള്‍ വേണമെന്നും എത്രനേരം ഇത് തുടരണമെന്നും ഒക്കെ നമുക്ക് തീരുമാനിക്കാം. മൈക്രോസോഫ്റ്റ് വിട്ടവര്‍ നിര്‍്മ്മിച്ച ഗ്ലിംപ്‌സ് പോലുള്ള ആപ്പുകളില്‍ നേരത്തെ തന്നെ ഈ സൗകര്യമുണ്ട്. എന്നാല്‍ ഈ ആപ്പിന് വലിയ പ്രചാരം കിട്ടിയില്ല. ഫൈന്‍ഡ് മൈ ഫ്രണ്ട്‌സ് എന്നൊരു ഓപ്ഷന്‍ ഐ ഫോണ്‍, ഐ പാഡ്, ഐ വാച്ച് എന്നിവയില്‍ ആപ്പിള്‍ ലഭ്യമാക്കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍