UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിനിമാ നിര്‍മ്മാതാവ് മഹാ സുബൈറിന് നേരെ ഗുണ്ടാ ആക്രമണം

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്

സിനിമാ നിര്‍മ്മാതാവ് മഹാ സുബൈറിന് നേരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയ്ക്ക് നേരെയും ഗുണ്ടാ ആക്രമണം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തോളം പേര്‍ അടങ്ങുന്ന ഗുണ്ടാ സംഘമാണ് ഇവരെ ആക്രമിച്ചതെന്ന് വിവരം. സുബൈര്‍ തന്റെ പുതിയ ചിത്രത്തിലെ പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിയപ്പോഴാണ് ആക്രമണം നടന്നത്.

രാവിലെ മുതല്‍ തന്നെ ഈ ഗുണ്ടാ സംഘം ഹോട്ടലില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇടയ്ക്ക് ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് കണ്ടപ്പോള്‍ അവിടെത്തിയ ബാദുഷയടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍് പ്രശ്‌നത്തില്‍ ഇടപെടുകയും പിന്നീട് പരിഹരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വൈകിട്ട് എത്തിയ സുബൈറിന് നേരെ ഈ സംഘം എത്തുകയും ആക്രമിക്കുകയുമായിരുന്നു.

സുബൈറിനെ ആക്രമിച്ച സംഘത്തിലെ അനീഷ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ‘ ആകാശ മിഠായി’ എന്ന സമുദ്രക്കനി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ നിര്‍മ്മാതാവാണ് സുബൈര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍