UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്; ശീതയുദ്ധം അവസാനിപ്പിക്കുന്നു

Avatar

1989 ഡിസംബര്‍ 3

ചരിത്രത്തില്‍ 1989 ഡിസംബര്‍ മൂന്ന് രേഖപ്പെടുത്തിയിരിക്കുന്നത് വിഖ്യാതമായ ഒരു മുഹൂര്‍ത്തമായാണ്.  27 കൊല്ലങ്ങള്‍ക്ക് മുമ്പ് മാള്‍ട്ടയില്‍ ഈ ദിവസമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്. എച്ച്. ഡബ്ല്യൂ. ബുഷും സോവിയറ്റ് യൂണിയന്‍ നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവും ചേര്‍ന്ന് ശീതയുദ്ധം അവസാനിപ്പിച്ചു എന്ന പ്രഖ്യാപനം നടത്തിയത്. ഏതാണ്ട് 50 കൊല്ലത്തോളം രാഷ്ട്രീയപരമായും, ആശയപരമായുമുള്ള സംഘര്‍ഷത്തിന് അറുതി വരുത്തിയത് അമേരിക്കയുടെയും സോവിയറ്റിന്റെയും നേതാക്കള്‍ മെഡിറ്റനേറിയന്‍ ദ്വീപില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലായിരുന്നു.

പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് തന്നെ കീഴ് വഴക്കങ്ങള്‍ ലംഘിച്ച് ബുഷും ഗോര്‍ബച്ചേവും മാള്‍ട്ടയിലെ മാര്‍ക്‌സലോക് ഹാര്‍ബറില്‍ റഷ്യന്‍ കപ്പലായ മാക്‌സിം ഗോര്‍ക്കിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ബുഷിന്റെയും ഗോര്‍ബച്ചേവിന്റെയും രണ്ടാമത്തെ മാത്രം മുഖാമുഖ സംഭാഷണമായിരുന്നു അത്. തുടര്‍ന്ന് ഏട്ടുമണിക്കൂറത്തെ ചര്‍ച്ചയ്ക്കു ശേഷം ഡിസംബര്‍ മൂന്നിന് ലോകത്തെ രണ്ട് പ്രമുഖ ശക്തികളായ രഷ്ട്ര തലവന്‍മാര്‍ വിഖ്യാതമായ ആ പ്രഖ്യാപനം നടത്തി. ശാശ്വതമായ സമാധാനത്തിനും സഹകരണത്തിനും ഇരു രാജ്യങ്ങളും യോജിക്കുന്നുവെന്ന്.

ബുഷും ഗോര്‍ബച്ചേവും നടത്തിയ പത്രസമ്മേളനം


ബുഷിന്റെ ആഗ്രഹപ്രകാരമായിരുന്നു കപ്പലില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. രണ്ടാംലോകമഹായുദ്ധ കാലഘട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൂസ് വെല്‍റ്റ് ലോകനേതാകളുമായി ചര്‍ച്ച നടത്തിയിരുന്നത് കപ്പലില്‍ വച്ചായിരുന്നു. ഇരു നേതാക്കളും ഒരുമിച്ച് വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ ഗോര്‍ബച്ചേവ് പറഞ്ഞതിങ്ങനെയായിരുന്നു- ‘ഞാന്‍ യുഎസ് പ്രസിഡന്റിന് സത്യസന്ധമായ ഉറപ്പ് നല്‍കി. നമ്മള്‍ ഒരിക്കലും ഇനി ഒരു ശീതയുദ്ധത്തിന് അമേരിക്കയുമായി മുതരുകയില്ലെന്ന്’ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് പറഞ്ഞത്;  കിഴക്കിനും പടിഞ്ഞാറിനും ശാശ്വതമായ സമാധാനം വേണമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം വേണമെന്നും ഞങ്ങള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് അവിടെ സന്നിഹിതരായവര്‍ക്കെല്ലാം ബെര്‍ലിന്‍ മതിലിന്റെ ഒരു ചെറിയ കഷ്ണം സമ്മാനമായി നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍