UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഗോര്‍ബച്ചേവിന് നൊബേല്‍ സമ്മാനം; ചൈന മനുഷ്യനെ ശൂന്യാകാശത്തേക്ക് അയക്കുന്നു

Avatar

1990 ഒക്ടോബര്‍ 15
ഗോര്‍ബച്ചേവിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം

ശീതയുദ്ധം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പേരില്‍ 1990 ഒക്ടോബര്‍ 15 ന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം സോവിയറ്റ് യൂണിയന്‍ നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവിനെ തേടിയെത്തി. നാലുവട്ടമാണ് ഗോര്‍ബച്ചേവ് അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനുമായി ചേര്‍ന്ന് ശീതയുദ്ധതത്തിന്റെ സമ്മര്‍ദ്ദം ലോകത്തിനുമേല്‍ നിന്നും നീക്കാനായി ചര്‍ച്ചകള്‍ നടത്തിയത്.

ഈ ചര്‍ച്ചകളില്‍ ഒന്നിലാണ് യൂറോപ്പില്‍ മധ്യദൂര മിസൈലുകളുടെ ഉപയോഗം നിരോധിക്കാനായി ഇരുരാജ്യങ്ങളും ധാരണയിലെത്തുന്നത്. 1988 ല്‍ അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് സൈനികസാന്നിധ്യം പിന്‍വലിക്കുന്നതിന് കാരണഭൂതനായതും ഗോര്‍ബച്ചേവാണ്. അതേപോലെ ക്യൂബയേയും വിയറ്റ്‌നാമിനെയും അംഗോളയില്‍ നിന്നും കംബോഡിയായില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുന്നതിലും ഗോര്‍ബച്ചേവിന്റെ പങ്ക് നിസ്ഥുലമാണ്.

1989 ല്‍ ഗേര്‍ബച്ചേവും അമേരിക്കന്‍ പ്രസിഡന്റ് പ്രസിഡന്റ് ജോര്‍ജ് ബുഷും സംയുക്തമായാണ് ശീതയുദ്ധം അവസാനിച്ചതായുള്ള പ്രഖ്യാപനം നടത്തുന്നത്.

2003 ഒക്ടോബര്‍ 15
ചൈന ബഹിരാകാശ സഞ്ചാരിയെ അയക്കുന്നു

ബഹിരാകാശഗവേഷണ രംഗത്ത് 2003 ഒക്ടോബര്‍ 15 ന് ചൈന സുപ്രധാന ചുവടുവയ്പ്പ് നടത്തി. അന്നാണ് ചൈന സ്വപരിശ്രമത്തിലൂടെ ആദ്യമായി തങ്ങളുടെ ബഹിരാകാശയാത്രികനെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് അയക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി അതോടെ ചൈന.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗൈന്‍ഷുവിലെ ജ്വുക്വാം സാറ്റലൈറ്റ് ലോഞ്ചിംഗ് കേന്ദ്രത്തില്‍ നിന്നാണ് ചൈനയുടെ ഷെന്‍സ്ഹു-45 എയര്‍ക്രാഫ്റ്റ് ഒരു മനുഷ്യനെയും കൊണ്ട് ബഹിരാകാശാ യാത്ര തുടങ്ങുന്നത്. എയര്‍ക്രാഫ്റ്റിനെ നിയന്ത്രിച്ചിരുന്നത് മുപ്പത്തെട്ടുകാരനായ യാങ് ലിവി ആയിരുന്നു. പിപ്പീള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണലായിരുന്നു യാങ്. ഈ എയര്‍കാഫ്റ്റിനെ വഹിച്ചുകൊണ്ട് കുതിച്ചുയര്‍ന്നത് ലോംഗ് മാര്‍ച്ച് സിഇസഡ്-2 എഫ് റോക്കറ്റായിരുന്നു. 21 മണിക്കൂര്‍ ശൂന്യാകാശത്ത് ചിലവിട്ടശേഷം യാങ് മംഗോളിയയുടെ ഉള്‍പ്രദേശത്താണ് തിരിച്ചിറങ്ങുന്നത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍