UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൌരിയമ്മേ, ഈ JSS പിരിച്ചുവിടുന്നതുതന്നെയല്ലേ നല്ലത്? ഇല്ലെങ്കില്‍ ഇത് കേള്‍ക്കൂ ഗൌരിയമ്മേ, ഈ JSS പിരിച്ചുവിടുന്നതുതന്നെയല്ലേ നല്ലത്? ഇല്ലെങ്കില്‍ ഇത് കേള്‍ക്കൂ ഗൌരിയമ്മേ, ഈ JSS പിരിച്ചുവിടുന്നതുതന്നെയല്ലേ നല്ലത്? ഇല്ലെങ്കില്‍ ഇത് കേള്‍ക്കൂ

Avatar

ഡി. ധനസുമോദ്

മികച്ച നിയമസഭാ സാമാജികയ്ക്കുള്ള ശങ്കര നാരയണൻ തമ്പി പുരസ്കാരം 22 വര്ഷം മുൻപ് കെ ആർ ഗൌരിയമ്മയ്ക്ക് ലഭിച്ചു. കേരളത്തിൽ തലപ്പൊക്കമുള്ള നേതാവ് ആണെങ്കിലും സ്വന്തം പാർട്ടി ആയ സിപിഎമ്മുമായി ഗൗരിയമ്മ അത്ര സുഖത്തിലല്ല. പുരസ്കാരത്തെ കുറിച്ച് പാർടി അറിഞ്ഞ മട്ട് കാണിക്കുന്നില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ഗൗരിയമ്മയ്ക്കു ജന്മനാട്ടിൽ സ്വീകരണം  നൽകാൻ പൗരസമിതി തയാറെടുത്തു. പാർടിയുമായി ബന്ധമുള്ളവർക്കെല്ലാം വിലക്ക് എത്തി. ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി ആയിരുന്നു ഗൗരിയമ്മ ആരാധകരുടെ ശക്തികേന്ദ്രം.

കടക്കരപ്പള്ളി കണ്ടമംഗലം ക്ഷേത്ര മൈതാനത്ത് ഗൗരിയമ്മയ്ക്കു പൗര സ്വീകരണം നൽകി. ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന്റെ ഗാനമേള പരിപാടിക്ക് മേളക്കൊഴുപ്പേകി. പരിപാടിയിൽ അംഗങ്ങൾ പങ്കെടുക്കരുതെന്ന പാർട്ടി നിർദേശം തള്ളിക്കളഞ്ഞായിരുന്നു ആളുകൾ ഒഴുകിയെത്തിയത്. പരിപാടിക്ക് നേതൃത്വം നൽകിയ ആറ് ലോക്കൽ കമ്മിറ്റി അംഗങ്ങളെ മറ്റു ചില കാര്യങ്ങളുടെ പേരിൽ നടപടി എടുത്തതോടെ സിപിഎമ്മിന്റെ അച്ചടക്ക നടപടിക്കു എതിരെ ജനാധിപത്യ സംരക്ഷണ മുന്നണി എന്ന പേരിൽ സംഘടന ഉണ്ടാക്കി. ഏരിയ കമ്മിറ്റി അംഗമായിരുന്ന പി ഇ നാരായൺജി ആയിരുന്നു കൺവീനര്. 

പാര്‍ട്ടി നിലപാട് മറികടന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ വച്ചു നീട്ടിയ ജില്ലാ വികസന സമിതി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്കും പിന്നീട് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഗൗരിയമ്മ പുറത്താകുമ്പോള്‍ സ്വയം ഒരു പാര്‍ട്ടി ആയി മാറാന്‍ ജനാധിപത്യ സംരക്ഷണ മുന്നണി തയ്യാറെടുത്തു. 1994 ലെ പുതുവത്സരദിനത്തിലാണ് പ്രതീക്ഷിച്ചിരുന്ന പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍ സംഭവിക്കുന്നത്. രണ്ട് ദിവസത്തെ പ്രതിനിധി സമ്മേളനത്തിന് ശേഷം ആലപ്പുഴ കടപ്പുറത്ത് കെ ആര്‍ ഗൗരിയമ്മ വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ പങ്കെടുത്ത ജനക്കൂട്ടത്തെ കണ്ട് രാഷ്ട്രീയ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒരു ലക്ഷത്തോളം പേരാണ് അന്നു തടിച്ചുകൂട്ടിയത്. കേരളത്തില്‍ തലയെടുപ്പുള്ള പൊതുപ്രവര്‍ത്തകരായ കെ വേണു, കെ അജിത എന്നിവരും ജെ എസ് എസിന്റെ ഭാഗമായതോടെ, ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാനം ജനാധിപത്യ സംരക്ഷണ സമിതിയെ ഉറ്റുനോക്കിയത്.

പ്രതീക്ഷകളെ അസ്ഥാനത്താക്കി ജെ എസ് എസ് തകര്‍ന്നടിഞ്ഞതിനെക്കുറിച്ച് പാര്‍ട്ടി രൂപീകരണ വേളയില്‍ ഗൗരിയമ്മയുടെ ഇടം-വലംകൈകളായി പ്രവര്‍ത്തിച്ച, അന്നത്തെ സംസ്ഥാന സെക്രട്ടറി വി എന്‍ ഗോപാലകൃഷ്ണനും ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന പി ഇ നാരായണ്‍ജിയും ‘അഴിമുഖ’ത്തിനോട് പ്രതികരിക്കുന്നു.

വി എന്‍ ഗോപാലകൃഷ്ണന്‍

കെ ആര്‍ ഗൗരിയമ്മ സി പി എമ്മില്‍ നിന്നും പുറത്താകുന്ന കാലത്ത് വയലാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഞാന്‍. പാര്‍ട്ടിക്കു വേണ്ടി ഏറെ ത്യാഗം സഹിച്ച ഗൗരിയമ്മയെപ്പോലുള്ള നേതാവിനെതിരെ പുറത്താക്കല്‍ നടപടി ശരയില്ലെന്ന ബോധ്യത്തിലാണ് അന്ന് അവരോടൊപ്പം നില ഉറപ്പിച്ചത്. നിയമബിരുദം പൂര്‍ത്തിയായപ്പോള്‍ സര്‍ സി പി രാമസ്വാമി വച്ച് നീട്ടിയ ന്യായാധിപ പദവി വേണ്ടെന്നു വച്ചാണ് ഗൌരിയമ്മ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായത്. മന്ത്രിയായിരുന്ന സമയത്തും ഫയല്‍ കൃത്യമായി പഠിക്കുകയും ഉദ്യോഗസ്ഥരുടെ ഉപദേശം മാത്രം അനുസരിക്കാതെ സ്വന്തം നിലയില്‍ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ശേഷി കൂടിയുള്ള വ്യക്തിത്വമായിരുന്നു അവര്‍.

ജനാധിപത്യ സംരക്ഷണ സമിതിയില്‍ ഗൗരിയമ്മയുടെ വ്യക്തിപരമായ തീരുമാനങ്ങള്‍ മാത്രമായിരുന്നു നടപ്പിലായിരുന്നത്. 90 പേരടങ്ങുന്ന സംസ്ഥാന കൗണ്‍സിലും  21 പേരടങ്ങുന്ന എക്‌സിക്യൂട്ടീവ് കൗണ്‍സിലും  പലപ്പോഴും നോക്കുകുത്തിയായി. സംഘടനാ ചട്ടക്കൂടിനു ജനറല്‍ സെക്രട്ടറിയായ ഗൗരിയമ്മ വലിയ വിലയൊന്നും നല്‍കിയില്ലെന്നതാണ് വാസ്തവം. അതാത് സമയത്ത് സംഭവിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളോടും മാറ്റത്തിനോടും പ്രതികരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. പാര്‍ട്ടി രൂപീകരണത്തിനുശേഷം അധികം വൈകാതെ നടന്ന  ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജെ എസ് എസ് മത്സരിക്കേണ്ട എന്നായിരുന്നു എന്റെ അഭിപ്രായം. പി ഡി പിയ്ക്ക് പിന്തുണ നല്‍കാനാണ് കെ വേണു നിര്‍ദ്ദേശിച്ചത്. ഇതെല്ലാം മറികടന്ന് ജെ എസ് എസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ ഗുരുവായൂരില്‍ മത്സരിപ്പിച്ചു. ഈ സ്ഥാനാര്‍ത്ഥിക്ക് ആയിരം വോട്ട് മാത്രമാണ് നേടാനായത്.

ജില്ലാ കമ്മിറ്റി രൂപീകരണത്തിലും താഴപ്പിഴകള്‍ ദൃശ്യമായിരുന്നു. കോട്ടയം ജില്ലാ കമ്മിറ്റി രൂപീകരണ യോഗത്തില്‍ തമ്മിലടിയായിരുന്നു. യോഗം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാമെന്നു ഗൗരിയമ്മയോട് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പാര്‍ട്ടി ശക്തമായിരുന്നത്. മറ്റു സ്ഥലങ്ങളില്‍ സി.പി.എമ്മിനോട് വിയോജിച്ച് നിന്നവരാണ് ജെ എസ് എസ് നേതാക്കന്‍മാരായി എത്തിയത്. തിരുവനന്തപുരത്ത് നിന്നും സി കെ സീതാറാം, കണ്ണൂരില്‍ നിന്ന് ടി പുരുഷോത്തമന്‍ തുടങ്ങിയവര്‍ ഉദാഹരണം. പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെ ഗൗരിയമ്മ സ്വന്തം തീരുമാനവുമായി മുന്നോട്ടു പോയതോടെ കൂടെ നിന്നവര്‍ പാര്‍ട്ടി വിട്ടുപോകാന്‍ തുടങ്ങി. സംസ്ഥാന പ്രസിഡന്റ് കെ കെ കുമാരന്‍ പിള്ള, കെ അജിത, കെ വേണു എന്നിവരോടൊപ്പം ഞാനും ജെ എസ് എസ്  വിട്ടു.

എന്നും സ്വന്തം തീരുമാനങ്ങള്‍ മാത്രമായിരുന്നു ഗൗരിയമ്മയുടെ ശരികള്‍. ജെ.എസ്.എസിനു കഴിഞ്ഞ തവണ പി.എസ്.സി. അംഗത്തെ നല്‍കിയപ്പോള്‍ പാര്‍ട്ടിയുമായി ആലോചിക്കാതെ സഹോദരീപുത്രിയായ ഡോ. ബീനാകുമാരിയെ ആണ് നിര്‍ദ്ദേശിച്ചത്. എല്‍ ഡി എഫിനോട് അരൂര്‍ സീറ്റ് ചോദിക്കുമ്പോഴും ഗൗരിയമ്മയുടെ മനസ്സില്‍ ബീനാകുമാരി തന്നെയായിരുന്നു. വിജയസാധ്യത കൂടുതലുള്ള സിറ്റിംഗ് എം എല്‍ എ അഡ്വ. ആരിഫിനെ മാറ്റി ഗൗരിയമ്മയുടെ നോമിനിയെ  ആക്കേണ്ട ഒരു കാര്യവും സി പി എമ്മിനില്ല.

ഗൗരിയമ്മയുടെ ഒപ്പം പോയ ആളുകള്‍ ഒരു വികാരാവേശത്താല്‍ പോയതാണെന്നും ഗൗരിയമ്മ ഒരു പാര്‍ട്ടി ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കാത്ത വ്യക്തിയായതിനാല്‍ താല്‍ക്കാലിക പ്രശ്‌നമാണെന്ന രീതിയില്‍ സി പിഎം നടത്തിയ തന്ത്രപരമായ സമീപനവും ജെ എസ് എസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. പാര്‍ട്ടി വിട്ടുപോയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് സി പി എം മുതിര്‍ന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു. താഴേത്തട്ടില്‍ പോലും മതിയായ പരിഗണന നല്‍കിയാണ് ജെ എസ് എസ് വിട്ടുവന്നവരെ സി പി എം സ്വീകരിച്ചത്. ജെ എസ് എസിന്‍റെ രൂപീകരണ യോഗത്തിനു ബദലായി പൊന്നാംവെളിയില്‍ സി പി എം വിളിച്ചു കൂട്ടിയ യോഗത്തില്‍ പാര്‍ട്ടിയേക്കാള്‍ വലുതല്ല നേതാക്കള്‍ എന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയത്. ഇ കെ നായനാരും ഇ ബാലാനന്ദനുമാണ് അന്ന് പ്രസംഗിച്ചത്. ‘പുരയേക്കാള്‍ വലുതല്ല പടിപ്പുര’ എന്നാണ് ബാലാനന്ദന്‍ സഖാവ് പ്രസംഗിച്ചത്. ജെ എസ് എസ് സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും എന്നെ താഴെയിറക്കാന്‍ സി പി എം തയ്യാറായില്ല. മാത്രമല്ല ജെ എസ് എസ് വിട്ടുവന്നപ്പോള്‍ സ്വീകരിക്കുകയും ചെയ്തു.

ഗൗരിയമ്മ ഇല്ലാത്ത ജെ എസ് എസ് പോലും ഉണ്ടായത് നോക്കൂ. ആ പാര്‍ട്ടി സ്വാഭാവികമായ അന്ത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജെ എസ്  എസ് വിട്ടെങ്കിലും ഗൗരിയമ്മയുടെ ത്യാഗത്തെ ഞാന്‍ ഇന്നും വിലകുറച്ച് കാണുന്നില്ല. ജെ എസ് എസിനേക്കാള്‍ അംഗങ്ങള്‍ കുറവാണെങ്കില്‍ പോലും തികഞ്ഞ സംഘടനാ ബോധത്തോടെയാണ് എം വി രാഘവന്‍ സി എം പി മുന്നോട്ട് കൊണ്ടുപോയത്. മികച്ച സംഘടനാ സംവിധാനം എം വി ആറിന് നേട്ടമായപ്പോള്‍ ഗൗരിയമ്മയുടെ കോട്ടം സംഘടനാ സംവിധാനത്തോടുള്ള പൊരുത്തമില്ലായ്മ തന്നെയായിരുന്നു.

പി ഇ നാരായണ്‍ജി

സി പി എമ്മിന്റെ ചേര്‍ത്തല ഏരിയാ കമ്മിറ്റിയില്‍ ഞാന്‍ അംഗമായിരുന്ന കാലത്താണ് ഗൗരിയമ്മയുടെ കണ്ടമംഗലം സമ്മേളനത്തെക്കുറിച്ച് ചര്‍ച്ച വരുന്നത്. അന്നത്തെ ഏരിയാ കമ്മിറ്റിയില്‍ സംസ്ഥാനതലത്തില്‍ തന്നെ അറിയപ്പെടുന്ന നേതാക്കന്‍മാര്‍ വരെ അംഗങ്ങളാണ്. എന്‍ പി തണ്ടാര്‍, സി കെ പുരുഷോത്തമന്‍, സി എസ് രാമകൃഷ്ണന്‍ എന്നിങ്ങനെ പോകുന്നു തലയെടുപ്പുള്ള നേതാക്കന്‍മാരുടെ നിര. മിക്കവരും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരും പാര്‍ട്ടി കെട്ടിപ്പടുത്തവരുമാണ്.

കെ ആര്‍ ഗൗരിയമ്മ അന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗമായി പ്രവര്‍ത്തിക്കുന്നു. അന്നത്തെ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഗൗരിയമ്മയ്ക്ക് കണ്ടമംഗലത്ത് നല്‍കുന്ന സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നാണ് ഏരിയാ കമ്മിറ്റിയുടെ തീരുമാനം. ഏരിയാ കമ്മിറ്റിയില്‍ ഞാന്‍ മാത്രമാണ് അത് എതിര്‍ത്തത്.

കാരണം വളരെ ലളിതമായിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ഒരു ലോക്കല്‍ കമ്മിറ്റിയ്ക്ക് വിട്ടുനില്‍ക്കാനാവില്ല. ഏതെങ്കിലും പാര്‍ട്ടി അംഗം ഉള്‍പ്പെടുന്ന കമ്മിറ്റിക്ക് മാത്രമാണ് നടപടി എടുക്കാന്‍ പാര്‍ട്ടി ഭരണഘടന അനുവദിക്കുന്നത്. ഇതനുസരിച്ച് ലോക്കല്‍ കമ്മിറ്റിയിലോ ഏരിയാ കമ്മിറ്റിയിലോ നിര്‍ദ്ദേശം നല്‍കുന്നതിനു പകരം നടപടി സെക്രട്ടേറിയറ്റില്‍ എടുക്കണം. ഗൗരിയമ്മയ്ക്ക് നല്‍കുന്ന സ്വീകരണത്തില്‍ ഞാന്‍ പങ്കെടുത്തു. ഇതിന്റെ പേരില്‍ സി പി എമ്മില്‍ നിന്നും നടപടിയൊന്നും നേരിടേണ്ടി വന്നില്ല. അരൂരില്‍ നിന്നും ഞാനും ഗൗരിയമ്മയും ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ഗൗരിയമ്മയെ പുറത്താക്കിയ വിവരം അറിയുന്നത്. ഞാന്‍ പിന്നീട് ഗൗരിയമ്മയോടൊപ്പം തന്നെ നിന്നു. അതൊരിക്കലും  ഗൗരിയമ്മയോടുള്ള വ്യക്തിപരമായ അടുപ്പം കൊണ്ടായിരുന്നില്ല, മറിച്ച് മുതിര്‍ന്ന നേതാവിനോട് സി പി എം ചെയ്തത് ശരിയല്ലെന്ന ബോധ്യത്തിലായിരുന്നു.

ജെ എസ് എസ് ആരംഭിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറിയും ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി വിട്ട ശേഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഗതി മാറി. ഗൗരിയമ്മ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റു. ഈ തോല്‍വിയുടെ ഉത്തരവാദിത്വം എന്റെ മേല്‍ ചുമത്തി പത്രവാര്‍ത്ത പ്രസിദ്ധീകരിച്ചതിനേക്കാള്‍ വിഷമിപ്പിച്ചത് ഗൗരിയമ്മയുടെ മൗനമായിരുന്നു. ഈ വാര്‍ത്ത തള്ളിപ്പറയാന്‍ ഗൗരിയമ്മ  തയ്യാറാകാതിരുന്നത് മൂലം പാര്‍ട്ടി നല്‍കിയ കോര്‍പ്പറേഷന്‍ ഭാരവാഹിത്വവും രാജിവയ്ക്കുകയാണ് എന്ന് നേരിട്ട് പറഞ്ഞ് പാര്‍ട്ടി ബന്ധം അവസാനിപ്പിച്ചു.

രാജ്യം നഷ്ടമായാലും മികച്ച സൈനികര്‍ ഉണ്ടെങ്കില്‍ ഒളിപ്പോരിലൂടെയാണെങ്കിലും അധികാരം തിരിച്ചുപിടക്കാം. ഇപ്പോള്‍ അതിനുപോലും പാങ്ങില്ല. ഇനി ജെ എസ് എസ് പിരിച്ചുവിടുകയാണ് ഗൗരിയമ്മ ചെയ്യേണ്ടത്.

ഓരോ പ്രസ്ഥാനത്തിനും ഓരോ കാലത്ത് പ്രസക്തിയുണ്ട്. ജെ പി പ്രസ്ഥാനത്തിന്റെ മുന്നേറ്റം പോലെ. ഇന്ന് ജെ പി മൂവ്‌മെന്റിനു പ്രസക്തി ഇല്ലാത്തത് പോലെ ജെ എസ് എസ് പാര്‍ട്ടിയും അപ്രസക്തമായി കഴിഞ്ഞു. ജെ എസ് എസിനു സംഭവിച്ച അപചയത്തിന് കാരണം  ഒറ്റവരിയില്‍ പറയാം. കെ ആര്‍ ഗൗരിയമ്മ കേരളം കണ്ട ഏറ്റവും മികച്ച ജനകീയ നേതാവാണ്. എന്നാല്‍ ഒരു സംഘടനാ നേതാവല്ല.

ഇപ്പോള്‍ സി പി ഐയിലെ സജീവ പ്രവര്‍ത്തകന്‍ ആണ്. അതുകൊണ്ട് സി പി എമ്മിലേക്ക് ഗൗരിയമ്മ മടങ്ങണം എന്ന് എനിക്ക് പറയാനാവില്ല. പക്ഷെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കണം എന്ന് മാത്രമാണ് കെ ആര്‍ ഗൗരിയമ്മയോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.    .

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍