UPDATES

സർക്കാർ ജീവനക്കാർ ജോലിസമയത്ത് പുകവലിച്ചാൽ നടപടി

അഴിമുഖം പ്രതിനിധി

ഇനി  ജോലിസമയത്ത് പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് പണി കിട്ടും. ഇവർക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവായി.  ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.  ജോലിസമയത്ത് പുകവലിക്കുകയും മദ്യപിക്കുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ഇക്കാര്യം ഉദ്യോഗസ്ഥര്‍ക്കുള്ള പെരുമാറ്റച്ചട്ടത്തില്‍ നേരത്തെ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. എന്നാല്‍ കര്‍ശനമായിരുന്നില്ല. ഇത് കര്‍ശനമാക്കണമെന്ന് എല്ലാ നിയമനാധികാരികള്‍ക്കും വകുപ്പ് അധ്യക്ഷന്മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ജീവനക്കാര്‍ വാഹനം ഓടിക്കുമ്പോള്‍ ലഹരിപദാര്‍ത്ഥം ഉപയോഗിക്കുകയോ ഓഫീസില്‍ മോശമായി പെരുമാറുകയോ ചെയ്താല്‍ ഉടനടി സസ്പെൻഡ് ചെയ്യാനാണ് പുതിയ നിർദ്ദേശം. നടപടിയെടുക്കാത്ത മേലധികാരികൾക്കും പണി കിട്ടും. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍