UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോവ; സര്‍ക്കാരുണ്ടാക്കാന്‍ മനോഹര്‍ പരീക്കറിനെ ഗവര്‍ണര്‍ ക്ഷണിച്ചു

നിതിന്‍ ഗഡ്കരി കേന്ദ്ര പ്രതിരോധ മന്ത്രിയായേക്കും

കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയാകും. ഗവര്‍ണര്‍ സിന്‍ഹ സിന്‍ഹ പരീക്കറിനെ സര്‍ക്കാര്‍ രൂപീരിക്കാന്‍ ക്ഷണിച്ചു. 15 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം. പരീക്കര്‍ ഇന്നു ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. പരീക്കര്‍ മുഖ്യമന്ത്രിയാകുമെങ്കില്‍ പിന്തുണയ്ക്കുമെന്നു മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. എംജിപിക്ക് മൂന്ന് എംഎല്‍എമാരാണ് ഉള്ളത്.

അതേസമയം പരീക്കര്‍ ഇപ്പോഴും കേന്ദ്രമന്ത്രി പദം രാജിവച്ചിട്ടില്ല. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ദിവസം നിശ്ചയിച്ചശേഷമായിരിക്കും പരീക്കറുടെ രാജി ഉണ്ടാവുക. മനോഹര്‍ പരീക്കറുടെ പകരക്കാരനായി പ്രതിരോധമന്ത്രി സ്ഥാനത്തേക്ക് നിതിന്‍ ഗഡ്കരി വരുമെന്നാണ് അറിയുന്നത്. ഗോവ മുഖ്യമന്ത്രി സ്ഥാനത്തു നിന്നാണു പരീക്കര്‍ നേരത്തെ കേന്ദ്രമന്ത്രി പദത്തിലേക്ക് എത്തിയത്. പരീക്കര്‍ക്കു പകരക്കരനായി മുഖ്യമന്ത്രിയായ ലക്ഷ്മികാന്ത് പര്‍സേക്കര്‍ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍