UPDATES

ട്രെന്‍ഡിങ്ങ്

നടി ആക്രമിക്കപ്പെട്ട കേസ്; അഡ്വ. എ സുരേശന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നടിയും കുടുംബവും അപേക്ഷിച്ചിരുന്നു

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ അഡ്വ. എ.സുരേശനെ സ്‌പെഷ്യല്‍ പബഌക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്
പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നടിയും കുടുംബവും അപേക്ഷിച്ചതിനെത്തുടര്‍ന്നാണിത്. സൗമ്യ കേസിലും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു അഡ്വ. എ സുരേശന്‍. കേസ് കുറ്റമറ്റ രീതിയില്‍ നടത്താന്‍ വേണ്ടി കൂടിയാണ് തുടക്കത്തില്‍ത്തന്നെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.

അതേസമയം കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിനെ തെളിവെടുപ്പുകള്‍ക്കു കൊണ്ടുപോയ ശേഷം ആലുവ പൊലീസ് ക്ലബ്ബില്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും ചോദ്യം ചെയ്തിരുന്നു. രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ദിലീപിനെ. കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം നടന്റെ ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണു കോടതി അറിയിച്ചിരിക്കുന്നത്. അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി കേസില്‍ ഹാജരാകുന്നത്.

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍