ആറ്റിങ്ങല്‍ ഗവണ്മെന്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ഡിസംബര്‍ 27-ന് കോഴിക്കോട് കൊടുവള്ളിക്ക് സമീപമാണ് അപകടത്തില്‍ പെട്ടത്
ആറ്റിങ്ങല്‍ ഗവണ്മെന്റ് കോളേജില്‍ നിന്ന് പഠന-വിനോദയാത്രക്കിടയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള സഹപാഠികള്‍ക്ക് വേണ്ടി സഹായനിധി ശേഖരിക്കാന്‍ കോളേജ് അധ്യാപകരും വിദ്യാര്‍ത്ഥികളും ആക്സിഡന്റെ് റീലിഫ് കമ്മിറ്റി രൂപീകരിച്ചു. നിലവില്‍ മൂന്ന് വിദ്യാര്‍ത്ഥികളാണ് ഗുരുതരാവസ്ഥയിലുള്ളത്.
ഡിസംബര്‍ 27-ന് കോഴിക്കോട് കൊടുവള്ളിക്ക് സമീപം പടനിലം വളവില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 42 പേരായിരുന്നു ബസിനുള്ളിലുണ്ടായിരുന്നത്. ഒന്‍പതോളം പേര്‍ക്ക് സാരമായ പരുക്കും ബാക്കിയുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ മാത്രം നല്‍കേണ്ട പരിക്കുമായിരുന്നു സംഭവിച്ചത്. സാരമായി പരിക്കേറ്റവരില്‍ ഗോപിക ബി വിമല്‍(20), വിഷ്ണു സി(20), ആദര്‍ശ് ടി എസ്(20) ഇവരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് വേണ്ടിയാണ് കോളേജിന്റെ നേതൃത്വത്തില്‍ ധനാസമാഹരണം നടത്തുന്നത്.

ഏറ്റവും ഗുരുതരാവസ്ഥയിലുള്ള ഗോപികക്ക് ഇതുവരെ നാലു ശസ്ത്രക്രിയകള്‍ നടത്തി. ഇനിയും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് കരുതുന്നത്. വിഷ്ണുവിന് പാദത്തിനാണ് പരിക്കേറ്റിരിക്കുന്നത്. ആദര്‍ശിന് കൈക്കാണ് അപകടം സംഭവിച്ചിരിക്കുന്നത്. ഇവര്‍ക്ക് വിദഗ്ദ്ധ ചികിത്സ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. പാവപ്പെട്ട കുടുംബത്തിലെ അംഗങ്ങളാണ് ഈ കുട്ടികള്‍.
ഗോപികയുടെ വീട്ടില്‍ അമ്മയും സഹോദരിയും മാത്രമാണുള്ളത്. സ്ഥിര വരുമാനമില്ലാത്തതുകൊണ്ട് ചികിത്സാ ചിലവുകള്‍ വഹിക്കാന്‍ ഗോപികയുടെ കുടുംബത്തിന് നിവൃത്തിയില്ല. വിഷ്ണുവിന്റെ കുടുംബത്തിലെ ആശ്രയം വിഷ്ണു തന്നെയാണ്. ഈ വിദ്യാര്‍ത്ഥി ചെറിയ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും മറ്റു ജോലി നോക്കിയുമാണ് കാര്യങ്ങള്‍ നടത്തിയിരുന്നത്.
ഇതേ തുടര്‍ന്നാണ് ഈ വിദ്യാര്‍ത്ഥികളുടെ ചികിത്സ ചിലവിനായി ആറ്റിങ്ങള്‍ ഗവണ്മെന്റ് കോളേജ് ജീവനക്കാരു വിദ്യാര്‍ത്ഥികളും ആക്സിഡന്റ് റിലീഫ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തേണ്ട പണച്ചിലവുള്ള ശസ്ത്രക്രിയ്ക്കായി സുമനസ്സുകളുടെ സാമ്പത്തിക സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് കോളേജ് ജീവനക്കാരും വിദ്യാര്‍ത്ഥികളും.
ആക്സിഡന്റ് റിലീഫ് കമ്മിറ്റി ധനസമാഹരണത്തിനായി ആറ്റിങ്ങല്‍ എസ്ബിടി കോളേജ് ജംഗ്ഷന് ശാഖയില്‍ തുടങ്ങിയ ജോയിന്റ് അക്കൗണ്ട് വിവരങ്ങള്‍-
അക്കൗണ്ട് നമ്പര്‍- 673 867 574 96
ഐ എഫ് എസ് സി കോഡ്- SBTR0001013
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍- 9846 2626 12; 9446 6143 36; 9447 5901 12