അഴിമുഖം പ്രതിനിധി
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഉയര്‍ത്തുന്നതിനുള്ള തീരുമാനമില്ലെന്ന് മുഖ്യമന്ത്രി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് തനിക്കു എതിര്‍പ്പില്ലെങ്കിലും യുവജനങ്ങളുടെ അഭിപ്രയം കൂടി മാനിച്ചേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളാ പോലീസ് അസോസിയേഷന്റെ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യവേയാണ് മുഖമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചാല്‍ ഒരു വര്‍ഷം 25000 ഒഴിവുകള്‍ മാത്രമേ നഷ്ടമാവൂ എന്നും 25 ലക്ഷം വരുന്ന യുവാക്കള്‍ ഇതിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ യുവജന സംഘടനകള്‍ ഒരുമിച്ചുണ്ടാക്കുന്ന ഒരു ഫോര്‍മുലയിലൂടെ മാത്രമേ ഇതിനു തീര്‍പ്പുണ്ടാവൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.