UPDATES

ട്രെന്‍ഡിങ്ങ്

വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തിലും നിയന്ത്രണം

നായയേും പൂച്ചയേയും വളര്‍ത്തുന്നതിനു കൃത്യമായ രേഖകള്‍ സൂക്ഷിക്കണം

വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തിലും വില്‍പ്പന നിയന്ത്രണം. കശാപ്പിനായി കാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനു പിന്നാലെയാണു വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. നായ, പൂച്ച, മീന്‍ തുടങ്ങിയവയെ വളര്‍ത്തി പ്രജനനം നടത്തി വില്‍ക്കുന്നതിനാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

എട്ടാഴ്ചയില്‍ താഴെയുള്ള പട്ടികുട്ടികളെയും പൂച്ചക്കുഞ്ഞുങ്ങളെയും വില്‍ക്കുന്നതിനാണു നിയന്ത്രണം. ഇനിമുതല്‍ വളര്‍ത്തുമൃഗങ്ങളെ അനിയന്ത്രിതമായി പ്രജനനം നടത്താനോ വില്‍ക്കാനോ പാടില്ല. എട്ടാഴ്ചയില്‍ താഴെ പ്രായമുള്ള പട്ടി, പൂച്ച എന്നിവയുടെ കുഞ്ഞുങ്ങളെ വില്‍ക്കരുത്. പൂര്‍ണ ചികിത്സ നല്‍കി വാക്‌സിനേഷനുകള്‍ പൂര്‍ത്തിയാക്കി മൈക്രോ ചിപ്പ് ഘടിപ്പിച്ച നായ്ക്കുട്ടികളെയും പൂച്ചകുട്ടികളെയും മാത്രമെ വില്‍ക്കാവൂ. പൊതുസ്ഥലങ്ങളിലോ വില്‍പ്പനശാലകളിലോ വില്‍പ്പനയ്ക്കു പ്രദര്‍ശിപ്പിക്കരുത്.ഒരേ സ്ഥലത്തു തന്നെ 12 ല്‍ അധികം നായ്ക്കളെ ഒരുമിച്ചു പാര്‍പ്പിക്കരുത്. പ്രജനനത്തിനല്ലാതെ ആണ്‍-പെണ്‍ നായകളെ ഒരുമിച്ചു പാര്‍പ്പിക്കരുത് എന്നും വിജ്ഞാപനത്തില്‍ പറയുന്നു.

നായ, പൂച്ച എന്നിവയ്ക്കു പുറമെ അക്വേറിയങ്ങള്‍ ഉള്‍പ്പെടെ പ്രജനനം നടത്തി വില്‍ക്കുന്നവര്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതു കടകള്‍ക്കു പുറത്ത് പ്രദര്‍ശിപ്പിക്കുകയും വേണം.

ഇനി മുതല്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന മൃഗങ്ങളുടെ വിശദാംശങ്ങള്‍ സൂക്ഷിക്കണം. മൃഗങ്ങളെ എവിടെ നിന്നു ലഭിച്ചു, എപ്പോള്‍ ലഭിച്ചു, ആര്‍ക്ക് എപ്പോള്‍ വിറ്റു തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തണം. പ്രജനനം നടത്തി വില്‍ക്കുന്നവര്‍ മൃഗങ്ങളുടെ ലിംഗവും ജനനതീയതിയും മൈക്രോചിപ്പ് നമ്പരും ബ്രീഡറുടെ പേരും രേഖയയി സൂക്ഷിക്കണം. ഇണ ചേര്‍ക്കുന്ന ദിവസവും സമയവും രേഖപ്പെടുത്തിവയ്ക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍