UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെക്രട്ടറി തലം അഴിച്ചു പണിതു, രാജു നാരായണ സ്വാമിക്ക് കൃഷിവകുപ്പ്

അഴിമുഖം പ്രതിനിധി

പൊലീസ് വകുപ്പിലെ അഴിച്ചു പണിക്കു ശേഷം പിണറായി വിജയന്‍ സര്‍ക്കാര്‍ സെക്രട്ടറി തലത്തിലും വന്‍മാറ്റങ്ങള്‍ വരുത്തി. ഐടി സെക്രട്ടറിയായി എം ശിവശങ്കറിനെ നിയമിച്ചു. പിഎച്ച് കുര്യനില്‍ നിന്നും ഐടി വകുപ്പ് എടുത്താണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ ശിവശങ്കരന് നല്‍കിയത്. വ്യവസായ വകുപ്പ് സെക്രട്ടറിയായി പിഎച്ച് കുര്യന്‍ തുടരും.

സര്‍വീസില്‍ ഇത്രയും കാലം അവണഗന നേരിട്ടിരുന്ന രാജു നാരായണ സ്വാമിയെ കൃഷി വകുപ്പിന്റെ സെക്രട്ടറിയായി നിയമിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അദ്ദേഹത്തിന് ചെറിയ പദവിയാണ് നല്‍കിയിരുന്നത്. കൃഷി മന്ത്രി ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് രാജു നാരായണ സ്വാമിയെ കൃഷി സെക്രട്ടറിയായി നിയമിച്ചത്.

പുതിയ സെക്രട്ടറിമാരും വകുപ്പുകളും: പോള്‍ ആന്റണി (ഊര്‍ജ്ജം), വിജെ കുര്യന്‍ (ഏവിയേഷന്‍, വിമാനത്താവളം), ഡോക്ടര്‍ ഉഷ ടൈറ്റസ് (പിആര്‍ഡി, നോര്‍ക്ക), ടിങ്കു ബിസ്വാള്‍ (ജലവിഭവം), ആശാ തോമസ് (സപ്ലൈകോ ചെയര്‍മാന്‍, എംഡി), ഷാജഹാന്‍ (സാമൂഹ്യ നീതി, വഖഫ്, ന്യൂനപക്ഷ ക്ഷേമം), കമല വര്‍ധന്‍ റാവു (ഫിനാന്‍സ് എക്‌സ്‌പെന്‍ഡിച്ചര്‍), വികെ ബേബി (എല്‍ എസ് ജി ഡി), റാണി ജോര്‍ജ്ജ് (സാംസ്‌കാരികം), വി സെന്തില്‍ (ആസൂത്രണം), സുമന മേനോന്‍ (സൈനിക ക്ഷേമം), മുഹമ്മദ് ഹനീഷ് (പൊതു വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, യുവജന ക്ഷേമം), കെ ആര്‍ ജ്യോതിലാല്‍ (ഗതാഗതം), ബി ശ്രീനിവാസന്‍ (ഉന്നത വിദ്യാഭ്യാസ വകുപ്പ്), ബി അശോക് (മൃഗസംരക്ഷണ വകുപ്പ്), ഡോക്ടര്‍ ബി വേണു (പട്ടികജാതി, വര്‍ഗ്ഗ വകുപ്പ്), പി മാരപാണ്ഡ്യന്‍ (വനം, എക്‌സൈസ്), രാജീവ് സദാനന്ദന്‍ (ആരോഗ്യം).

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍