UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാവോയിസ്റ്റ് നേതാവിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ സഹായം നല്‍കിയ സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍

യുഎപിഎ ചുമത്താനുള്ള കുറ്റം രജീഷ് ചെയ്തിട്ടുണ്ടെന്നു കാണിച്ച് പൊലീസ് കമ്മിഷണര്‍ എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ബന്ധുക്കള്‍ക്കു സഹായം ചെയ്തു കൊടുത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്‌നിക് ജീവനക്കാരനായ രജീഷ് കൊല്ലക്കണ്ടിയെയാണു സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ യുഎപിഎ ചുമത്താന്‍ തക്ക ഗൗരവമുള്ള കുറ്റകൃത്യത്തില്‍ രജീഷ് ഉള്‍പ്പെട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണു രജീഷിന സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന ഭാരവാഹി കൂടിയാണ് രജീഷ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍