UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുണ്ടകളെ ഒതുക്കാന്‍ സര്‍ക്കാര്‍; 2010 ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തും

ഇന്റലിജന്‍സ് തയ്യാറാക്കിയ സംസ്ഥാനത്തെ 2010 ഗുണ്ടകളുടെ ലിസ്റ്റ് അനുസരിച്ചാണ് കാപ്പ ചുമത്തേണ്ടത്

ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം. ഇന്റലിജന്‍സ് തയ്യാറാക്കിയ സംസ്ഥാനത്തെ 2010 ഗുണ്ടകളുടെ ലിസ്റ്റ് അനുസരിച്ചാണ് കാപ്പ ചുമത്തേണ്ടത്.

സംസ്ഥാനത്ത് സംഘടിതവും വ്യക്തിപരവുമായ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ഒരുമാസത്തിനകം ഇന്റലിജന്‍സ് നടപടി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം. സംസ്ഥാനത്തെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ പല വിധിത്തിലുള്ള പദ്ധതികളും കൊണ്ടുവന്നെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പ് മൂലം അവയെല്ലാം പരാജയപ്പെടുകയായിരുവന്നു.

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയ കേസിന് പിന്നില്‍ കുപ്രസിദ്ധ ഗുണ്ടകളാണെന്ന് തെളിഞ്ഞതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് തിരിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം ഇന്റലിജന്‍സ് ഡിജിപി മുഹമ്മദ് യാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗുണ്ടകളുടെ ലിസ്റ്റുണ്ടാക്കിയത്.

എസ്പിമാര്‍, റേഞ്ച് ഐജിമാര്‍ എന്നിവര്‍ നല്‍കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍