UPDATES

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പ്രഖ്യാപിച്ചു

അഴിമുഖം പ്രതിനിധി

സൈനികര്‍ക്ക് ഒരു റാങ്കിന് ഒരു പെന്‍ഷന്‍ നല്‍കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് 84  ദിവസമായി ദല്‍ഹിയില്‍ വിമുക്തഭടന്‍മാര്‍ സമരം നടത്തി വരികയായിരുന്നു. 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടിശിക തുക ആറ് മാസത്തെ ഇടവേളകളിലായി നാല് തവണയായി നല്‍കും. അടിസ്ഥാന വര്‍ഷം 2013 ആയിരിക്കും. വിആര്‍എസ് എടുത്ത സൈനികര്‍ ഒരു റാങ്ക് ഒരു പെന്‍ഷന് അര്‍ഹരല്ലെന്ന് മന്ത്രി പറഞ്ഞു. ഓരോ അഞ്ചു വര്‍ഷത്തിലും പെന്‍ഷന്‍ പുതുക്കും. ഒന്നോ രണ്ടോ വര്‍ഷത്തെ ഇടവേളകളില്‍ പെന്‍ഷന്‍ പുതുക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. 8,000- 10,000 കോടി രൂപയുടെ വരെ അധിക ചെലവാണ് സര്‍ക്കാരിന് ഉണ്ടാകുകയെന്ന് മനോഹര്‍ പരീക്കര്‍ അറിയിച്ചു. അതേസമയം ഒരു ആവശ്യം മാത്രമേ സര്‍ക്കാര്‍ അംഗീകരിച്ചുള്ളൂവെന്നും ആറെണ്ണം നിരസിച്ചുവെന്നും സമരം നടത്തുന്ന വിമുക്തഭടന്‍മാര്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍