UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പളനിസാമി തമിഴ് നാട് മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഇന്ന് അഞ്ച് മണിക്ക്

നേരത്തെ 124 എംഎല്‍മാരുടെ പിന്തുണ അവകാശപ്പെട്ട പളനിസാമി മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു.

എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസാമി തമിഴ്നാട് മുഖ്യമന്ത്രിയാകും. മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവു, പളനിസാമിയെ ക്ഷണിച്ചു. രാജ് ഭവന്‍ ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ്‌ പുറത്തിറക്കി. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പളനി സാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നിയമസഭയില്‍ വിശ്വാസ വോട്ട് നേടി ഭൂരിപക്ഷം തെളിയിക്കാന്‍ പളനിസാമിയ്ക്ക് 15 ദിവസത്തെ സമയം ലഭിക്കും.

നേരത്തെ 124 എംഎല്‍മാരുടെ പിന്തുണ അവകാശപ്പെട്ട പളനിസാമി മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. പളനിസാമിയുടെ മന്ത്രിസഭയില്‍ പനീര്‍ സെല്‍വം ഉണ്ടാവില്ല. അതേ സമയം പളനിസാമിയുടെ നേതൃത്വത്തിലുള്ള ശശികല വിഭാഗവും പനീര്‍സെല്‍വത്തിന്‍റെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മില്‍ അനുരഞ്ജനത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും വിവരമുണ്ട്. ശശികല ഗ്രൂപ്പ്, കൂവത്തൂരില്‍ എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിന് സമീപം ശശികല അനുകൂലികള്‍ ആഹ്ലാദ പ്രകടനം നടത്തി. ജയലളിത, പനീര്‍സെല്‍വം മന്ത്രിസഭകളില്‍ പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളാണ് പളനി സാമി കൈകാര്യം ചെയ്തിരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍