UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്ന് സര്‍ക്കാര്‍

കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കൃഷ്ണദാസ് അറസ്റ്റ് ഒഴിവാക്കിയതെന്ന് സര്‍ക്കാര്‍ വാദിച്ചു. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പാമ്പാടി നെഹ്രു കോളേജില്‍ മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ കൃഷ്ണദാസിനെ പ്രതി ചേര്‍ക്കുകയും തുടര്‍ന്ന് കൃഷ്ണദാസ് മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും സ്റ്റേ വാങ്ങി അറസ്റ്റ് തല്‍ക്കാലത്തേയ്ക്ക് ഒഴിവാക്കുകയുമായിരുന്നു. ഈ മാസം 21 വരെയാണ് അറസ്റ്റിന് സ്റ്റേയുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍