UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മംഗളം ചാനല്‍ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ; ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കണം, മാധ്യമപ്രവര്‍ത്തകര്‍ക്ക് റിഫ്രഷ്മെന്‍റ് കോഴ്സ്

ശശീന്ദ്രനെതിരെ വാർത്ത നൽകിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിനായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കത്തെഴുതണം. ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മിഷൻ ശുപാർശ ചെയ്യുന്നു.

മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേയ്ക്ക് നയിച്ച ഫോണ്‍ കെണി വിവാദവുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. റിപ്പോര്‍ട്ടിലെ എല്ലാ ശുപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 16 ശുപാര്‍ശകളാണ് കമ്മീഷന്‍ മുന്നോട്ട് വച്ചിരിക്കുന്നത്.  മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാനും പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ പരിശോധിക്കാനും പി എസ് ആന്‍റണി കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. രണ്ടു വോള്യങ്ങളിലായി 405 പേജുളള റിപ്പോര്‍ട്ടില്‍ 16 ശുപാര്‍ശകളാണുള്ളതെന്നും അതില്‍ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയെ നിയോഗിച്ചു. ക്രിമിനല്‍ ഗൂഢാലോചന കേസില്‍ പുനരന്വേഷണത്തിന് വേണ്ട നടപടിയെടുക്കാന്‍ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.

ശശീന്ദ്രനെതിരെ വാർത്ത നൽകിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിനായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കത്തെഴുതണം. ചാനല്‍ നടത്തിയത് ക്രിമിനല്‍ ഗൂഡാലോചനയാണ്. ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മിഷൻ ശുപാർശ ചെയ്യുന്നു. ചാനലിന് സ്വയം നിയന്ത്രണം ഇല്ലായിരുന്നു. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. കമ്മിഷന്റെ ചില ശുപാർശകളിൽ റിപ്പോർട്ട് നൽകുന്നതിനായി ഒരു കമ്മിറ്റിയെ സർക്കാർ നിയമിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് സർക്കാർ നടപടിയെടുക്കും. ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തിരിച്ചെത്താന്‍ തടസമില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ഒറ്റക്ക് തീരുമാനം എടുക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശീന്ദ്രനെതിരായി ഒരു കാര്യവും റിപ്പോര്‍ട്ടില്‍ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ കയറുന്നത് തടഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സമയത്ത് മാറ്റിനിര്‍ത്തുക മാത്രമാണ് ചെയ്തത്. മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് പ്രതികരണം എടുക്കുന്ന രീതി ശരിയല്ല. മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിമാരുമായി ഇടപെടുന്ന കാര്യങ്ങളില്‍ ചട്ടം രൂപീകരിക്കുക, സ്വകാര്യ ചാനലുകള്‍ക്ക് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുക, സ്കൂള്‍ തലം മുതല്‍ ഉത്തരവാദിത്വ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് പഠിപ്പിക്കുക, മാധ്യമപ്രവര്‍ത്തകര്‍ക്ക് കാലകാലങ്ങളില്‍ കേരള മീഡിയ അക്കാഡമി തുടര്‍ വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് റിപ്പോട്ടിലുള്ളത്.
പ്രസ് കൗണ്‍സിലിനെ മീഡിയ കൗണ്‍സില്‍ ആക്കി മാറ്റണം എന്നിങ്ങനെയുള്ള ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍