UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെക്ക് മടങ്ങിയാല്‍ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന് നിര്‍ദേശം

ബജറ്റ് സമ്മേളനകാലത്ത് ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്

ചെക്ക് മടങ്ങിയാല്‍ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന് നിര്‍ദേശം. വ്യാപാരി സമൂഹവുമായി ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം വന്നിരിക്കുന്നത്. പൊതുബജറ്റിന് മുന്നോടിയായി വ്യാപാരികള്‍ നല്‍കിയിരുന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കണമോയെന്ന ചര്‍ച്ചയിലാണ്.

ബജറ്റ് സമ്മേളനകാലത്ത് ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ചെക്ക് മടങ്ങുന്ന പക്ഷം ചെക്കിന്റെ ഉടമക്ക് പിഴവ് തിരുത്താന്‍ ഒരു മാസത്തെ സമയം നല്‍കുക, അതിന് ശേഷവും പണം നല്‍കാത്ത പക്ഷം കേസ് തീര്‍പ്പാകുന്നതിന് മുമ്പ് തന്നെ കടുത്ത ശിക്ഷ ലഭ്യമാകുന്ന നിയമത്തിനായിരിക്കും നിര്‍ദേശം നല്‍കുക.

നിലവില്‍ ചെക്ക് മടങ്ങിയാല്‍ രണ്ട് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമനല്‍ കുറ്റമാണ്. എന്നാല്‍ ഈ നിയമത്തിന്റെ ഒരു പോരായ്മ കേസ് തീര്‍പ്പാക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുന്ന അവസ്ഥയാണ്. പണം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നു. അതുകണ്ടാണ് വ്യാപാരികള്‍ പുതിയ നിര്‍ദേശം സമര്‍പ്പിച്ചിരിക്കുപന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍