UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫിന്‍മെക്കനിക്കയുമായുള്ള കരാറുകള്‍ കേന്ദ്രം റദ്ദാക്കി

അഴിമുഖം പ്രതിനിധി

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടില്‍ അന്വേഷണം നേരിടുന്ന ഫിന്‍മെക്കനിക്ക നേടിയിട്ടുള്ള പ്രതിരോധ കരാറുകള്‍ റദ്ദാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഫിന്‍മെക്കനിക്കയേയും അനുബന്ധ കമ്പനികളേയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളും ആരംഭിച്ചതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. അതിനായി നിയമ മന്ത്രാലയത്തിലേക്ക് കുറിപ്പ് അയച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

എങ്കിലും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കും സ്‌പെയര്‍ പാര്‍ട്ട്‌സ് ഇറക്കുമതിക്കും കമ്പനി നേടിയിട്ടുള്ള കരാറുകള്‍ റദ്ദാക്കില്ല. പുതിയ പ്രതിരോധ ഉപകരണങ്ങള്‍ നല്‍കാനുള്ള കരാറുകളാണ് റദ്ദാക്കുന്നത്.

സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ക്കുള്ള ടോര്‍പിഡോകള്‍ വാങ്ങുന്നതിന് യുപിഎയുടെ കാലത്ത് ഫിന്‍മെക്കനിക്കയുടെ അനുബന്ധ കമ്പനിയായ വാസിന് നല്‍കിയിരുന്ന കരാര്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പകരം സംവിധാനത്തിനുള്ള തെരച്ചിലിലാണ് സര്‍ക്കാര്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍