UPDATES

സയന്‍സ്/ടെക്നോളജി

അക്‌സെസ് സെക്ക്യൂരാ; ജിപിഎസ് സഹായത്തോടെ നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്താം

Avatar

ന്യൂ ടെക്‌ / രഘു സഖറിയാസ് 

നമുക്ക് വളരെ പ്രിയപെട്ടവരോ വസ്തുക്കളോ നഷ്ടമാവുന്നത് ഒരിക്കലും സഹിക്കാനാകില്ല. എന്നാല്‍ നമുക്ക് നഷ്ടമാകുന്നത് GPS സഹായത്തോടെ കണ്ടുപിടിക്കാന്‍ സാധിക്കുമെങ്കിലോ? അത് തീര്‍ച്ചയായും ആശ്വാസമാകുമല്ലേ! ഇതു സാധ്യമാക്കുന്നതിനായി ഇന്ത്യയില്‍ ആദ്യമായി I Berry എന്ന ഹോങ്കോങ് കമ്പനി അക്‌സെസ് സെക്ക്യൂരാ എന്ന ഉപകരണം വിപണിയില്‍ എത്തിച്ചിരിക്കുന്നു.

പൂര്‍ണമായും വാട്ടര്‍ പ്രൂഫ് ആയ ഈ GPS ഉപകരണം ഈബേയില്‍ (ebay) നിന്നും 5,990 രൂപയ്ക്ക് ലഭിക്കും (ഓഫര്‍ വില) http://www.ebay.in/itm/231933086842 

നിങ്ങളുടെ വീട്ടിലെ പ്രായമായവരോ കുട്ടികളോ വികലാംഗരോ സ്വന്തം സ്ഥലത്ത് തിരിച്ചെത്താന്‍ ആവാതെ വിഷമിക്കുന്ന അവസരത്തില്‍ നിങ്ങള്‍ക്ക് അക്‌സെസ് സെക്ക്യൂരായുടെ സഹായത്തില്‍ അവരുടെ അടുത്തെത്തി സഹായിക്കാന്‍ സാധിക്കും. ഈ ഉപകരണം നിങ്ങളുടെ വിലയേറിയ വാഹനം, ബാഗ്, വീല്‍ ചെയര്‍, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങി മോഷ്ടിക്കപ്പെടാനോ നഷ്ടമാവാനോ സാധ്യതയുള്ള വസ്തുക്കളിലും ഘടിപ്പിച്ച് അവയെ സംരക്ഷിക്കാന്‍ സാധിക്കും.

നിങ്ങള്‍ സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ സ്വയം സുരക്ഷയ്ക്ക് ഇത് ഉപകാരപെടും; തീര്‍ച്ച. യാത്രയിലോ മറ്റോ നിങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഈ ഉപകരണത്തിലെ SOS ബട്ടന്‍ അമര്‍ത്തി ഇതില്‍ സേവ് ചെയ്തിരിക്കുന്ന നമ്പരുകളിലേക്ക് മെസേജ് അയക്കാം. അപകടം മനസിലാക്കി ഏറ്റവും അടുത്തുള്ള ആള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ വളരെ എളുപ്പം സാധിക്കും.

ഈ ഉപകരണം വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ചാര്‍ജിംഗ് കേബിള്‍, മിനി സ്ക്രൂഡ്രൈവര്‍ എന്നിവയും ഒപ്പം ഒരു എയര്‍ടെല്‍ നാനോ സിമ്മും ലഭിക്കും. എയര്‍ടെല്‍ സിമ്മിനോടൊപ്പം നിയന്ത്രിത ഓഫര്‍ ആയി ആറു മാസത്തേക്കുള്ള സൗജന്യ ഇന്റര്‍നെറ്റും. വേറെ ഏതു സിം വേണമെങ്കിലും ഇതില്‍ ഉപയോഗിക്കാം. 

ഈ ഉപകരണം ആക്റ്റിവേറ്റ് ചെയ്ത ശേഷം ട്രാക്ക് ചെയ്യണ്ട ആളിലോ വസ്തുവിലോ ഘടിപ്പിക്കുക. അതിനു ശേഷം നിങ്ങളുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വഴിയോ നിങ്ങള്‍ക്ക് ഈ ഉപകരണം ഉള്ള സ്ഥലം വളരെ എളുപ്പം കണ്ടെത്താന്‍ സാധിക്കും. ഗൂഗിള്‍ മാപ്പിന്റെ സഹായത്താലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ ഉപകരണത്തിന്റെ സഹായത്താല്‍ നമുക്കു വേണ്ടപ്പെട്ടവര്‍ എവിടെയൊക്കെ സഞ്ചരിച്ചു, ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നിവ മനസിലാക്കി അവര്‍ക്കൊരു സുരഷിത വലയം സൃഷ്ടിക്കാം. അവര്‍ അത് കടന്നുപോയാല്‍ നിങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം ലഭിക്കും. പ്രിയപ്പെട്ട ആള്‍ സുരക്ഷിതരായി വീട്ടില്‍ തിരിച്ചെത്തിയാലും നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലോ കമ്പ്യൂട്ടറിലോ നിര്‍ദേശം ലഭിക്കും.

 

(ഏറ്റുമാനൂര്‍ സ്വദേശിയാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍