UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലോത്സവ ഗ്രേസ് മാര്‍ക്കിന് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും

ഇത്തവണത്തെ കലോത്സവത്തില്‍ 50 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 768 അപ്പീലുകളാണ് ലഭിച്ചത്

സംസ്ഥാന സ്‌കൂല്‍ കലോത്സവത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് നിയന്ത്രിക്കാന്‍ നീക്കം. മാര്‍ക്ക് ലിസ്റ്റില്‍ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കാനാണ് ഡിപിഐയുടെ പുതിയ തീരുമാനം

അതേസമയം ഉപരിപഠനത്തിനുള്ള അധിക മാര്‍ക്കായി ഇത് നല്‍കുന്നത് പരിഗണനയിലുണ്ട്. ഇത് എത്രയും വേഗം നടപ്പാക്കുമെന്നും ഡിപിഐ കെ വി മോഹന്‍കുമാര്‍ അറിയിച്ചു. എന്നാല്‍ അപ്പീല്‍ തടയാന്‍ വേറെ മാര്‍ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണത്തെ കലോത്സവത്തില്‍ 50 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 768 അപ്പീലുകളാണ് ലഭിച്ചത്. പൊതുപരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്നതാണ് പ്രധാനമായും ഏത് വിധേനയും സമ്മാനം നേടാന്‍ വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും പ്രേരിപ്പിക്കുന്നത്.

കലോത്സവത്തില്‍ മത്സര ഇനങ്ങളില്‍ എ ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 30 മാര്‍ക്കും ബി ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 24 മാര്‍ക്കും സി ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 18 മാര്‍ക്കുമാണ് ഗ്രേസ് മാര്‍ക്കായി ലഭിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍