UPDATES

എഡിറ്റര്‍

കാബൂളിന്‌റെ മതിലുകളില്‍ പ്രത്യാശയുടെ സ്‌പ്രേ പെയ്‌ന്‌റിംഗ്

Avatar

അഴിമുഖം പ്രതിനിധി

യുദ്ധവും ആഭ്യന്തരസംഘര്‍ഷങ്ങളും മത തീവ്രവാദവും ഭീകരപ്രസ്ഥാനങ്ങളുമെല്ലാം അശാന്തമാക്കിയ അഫ്ഗാനിസ്ഥാനില്‍ പ്രത്യാശയുടെ പുതിയ പാത വെട്ടിത്തുറക്കുകയാണ് ഷംസിയ ഹസാനി. ഒരു ഗ്രാഫിറ്റി കലാകാരിയും കാബൂള്‍ സര്‍വകലാശാലയില്‍ ഫൈന്‍ ആര്‍ട്‌സ് അദ്ധ്യാപികയുമാണ് ഷംസിയ.

കരുത്തയായ സ്ത്രീയുടെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളുമാണ് കാബൂളിന്‌റെ മതിലുകളില്‍ സ്േ്രപ പെയ്‌ന്‌റിംഗീലൂടെ ഗ്രാഫിറ്റികളായി കോറിയിടുന്നത്. സ്ത്രീകള്‍ കടുത്ത വിവേചനവും അക്രമങ്ങളും നേരിടുന്ന പ്രദേശത്ത് ഇത്തരം ചിത്രങ്ങളുണ്ടാകുന്നത് അത്ര എളുപ്പമല്ല. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് കാര്യമായ പ്രാധാന്യമില്ല. ലിംഗ സമത്വത്തിന് എതിരായ വാര്‍പ്പ് മാതൃകകളെ ചോദ്യം ചെയ്യുന്ന ചിത്രങ്ങള്‍ കല ഇസ്ലാമിക വിരുദ്ധമാണെന്ന് കരുതുന്ന യാഥാസ്ഥിതിക സമൂഹത്തിലേയ്ക്ക് കലാപമായി എത്തുകയാണ് ഷംസിയ ഹസാനിയുടെ ചിത്രങ്ങള്‍.

കാബൂള്‍സ് ഗ്രാഫിറ്റി മാസ്റ്റര്‍ എന്ന വീഡിയോ ഹസാനിയുടെ സൃഷ്ടികളെക്കുറിച്ച് പറയുന്നു. ഷംസിയ ഓരോ ദിവസവും കലാപ്രവര്‍ത്തനം കാരണം നേരിടുന്ന പ്രശ്‌നങ്ങളും പറയുന്നുണ്ട്. എല്ലാ പ്രശ്‌നങ്ങളോടും സൗഹാര്‍ദ്ദപരമായി പോരാടാനുള്ള വഴിയാണ് കലയെന്നാണ് ഷംസിയ ഹസാനി അഭിപ്രായപ്പെടുന്നത്.

വായനയ്ക്ക്: https://goo.gl/AokDDx

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍