UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ആല്‍ബത്തിനുള്ളത് ഉള്‍പ്പെടെ മൂന്ന് അവാര്‍ഡുകള്‍ അഡെലെയുടെ ’25’ നേടി

മികച്ച റെക്കോര്‍ഡിനുള്ള പുരസ്‌കാരം അഡെലെയുടെ തന്നെ ഹെലോക്ക് എന്ന ആല്‍ബത്തിന് ലഭിച്ചു

ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ആല്‍ബത്തിനുള്ളത് ഉള്‍പ്പെടെ മൂന്ന് അവാര്‍ഡുകള്‍ അഡെലെയുടെ ’25’ നേടി. മികച്ച റെക്കോര്‍ഡിനുള്ള പുരസ്‌കാരം അഡെലെയുടെ തന്നെ ഹെലോക്ക് എന്ന ആല്‍ബത്തിന് ലഭിച്ചു. മികച്ച പാട്ടിനുള്ള പുരസ്‌കാരം ഫോര്‍മേഷനും മികച്ച പുതിയ ആര്‍ട്ടിസ്റ്റ് പുരസ്‌കാരം കെല്‍സി ബല്ലെരിനിയും നേടി. മികച്ച വോക്കല്‍ ആല്‍ബത്തിനും പോപ് സോളോ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരവുമാണ് ’25’ നേടിയത്.

മികച്ച റോക് പെര്‍ഫോമന്‍സ്, മികച്ച ആള്‍ട്ടര്‍നേറ്റീവ് മ്യൂസിക് ആല്‍ബം, എഞ്ചിനീയറിംഗ്, റെക്കോഡിം പാക്കേജ്, നോണ്‍ ക്ലാസിക്കല്‍ ആല്‍ബം എന്നീ വിഭഗങ്ങളില്‍ അന്തരിച്ച ഡോവിഡ് ബോവി നിര്‍മ്മിച്ച ബ്ലാക് സ്റ്റാര്‍ എന്ന ആല്‍ബം നേടി. ബോവിക്ക് ലഭിക്കുന്ന ആദ്യ ഗ്രാമി പുരസ്‌കാരമാണ് അദ്ദേഹത്തിന് മരണാനന്തരം ലഭിക്കുന്നത്.

മികച്ച പോപ് ഗ്രൂപ് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ട്വന്റി വണ്‍ പൈലറ്റ്‌സിന്റെ സ്‌ട്രെസ്ഡ് ഔട്ടിന് ലഭിച്ചു. സമ്മര്‍ ടൈം: വില്ലി നെല്‍സണ്‍ സിങ്‌സ് ഗെര്‍ഷ്വിന്‍ എന്ന ആല്‍ബത്തിനാണ് മികച്ച ട്രെഡിഷനല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം. മികച്ച ഡാന്‍സ് റെക്കോര്‍ഡിങ്ങിനുള്ള പുരസ്‌കാരം ദ് ചെയിന്‍സ്‌മോക്കേഴ്‌സിലെ ഡോണ്ട് ലെറ്റ് മി ഡൗണ്‍ എന്ന ഗാനം നേടി. മികച്ച ഡാന്‍സ്/ഇല്കട്രോണിക്ക് ആല്‍ബത്തിനുള്ള പുരസ്‌കാരം സ്‌കിന്‍ നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍