UPDATES

ഗ്രാമ്മി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; സാം സ്മിത്തിന് 4 അവാര്‍ഡുകള്‍

അഴിമുഖം പ്രതിനിധി

അന്‍പത്തിയേഴാമത് ഗ്രാമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ഗായകന്‍ സാം സ്മിത്ത് 4 അവാര്‍ഡുകള്‍ നേടി പുരസ്ക്കാര പട്ടികയില്‍ ഒന്നാമനായി. റെക്കോര്‍ഡ് ഓഫ് ദി ഇയര്‍, മികച്ച പുതുമുഖ ഗായകന്‍, മികച്ച പോപ്പ് വോക്കല്‍ ആല്‍ബം, സോംഗ് ഓഫ് ദി ഈയര്‍ എന്നീ വിഭാഗങ്ങളിലാണ് സാമിന് പുരസ്കാരം ലഭിച്ചത്. ഫാരല്‍ വില്യംസിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ഗാനമായ ഹാപ്പിക്ക് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു.

പുരസ്‌കാരങ്ങള്‍
റെക്കോര്‍ഡ് ഓഫ് ദി ഇയര്‍: സാം സ്മിത് (സ്‌റ്റേ വിത്ത് മി)
സോങ് ഓഫ് ദി ഇയര്‍: സാം സ്മിത് (സ്‌റ്റേ വിത്ത് മി)
ആല്‍ബം ഓഫ് ദി ഇയര്‍: ബെക്ക് (മോര്‍ണിങ് ഫേസ്)
മികച്ച കണ്‍ട്രി ആല്‍ബം: മിറാന്‍ഡ ലാംബെര്‍ട്ട് (പ്ലാറ്റിനം)
മികച്ച വോക്കല്‍ ആല്‍ബം: സാം സ്മിത് (ഇന്‍ ദി ലോണ്‍ലി അവര്‍)
മികച്ച പോപ്പ് സോളോ: ഫാരല്‍ വില്യംസ് (ഹാപ്പി – ലൈവ്)
മികച്ച അര്‍ബന്‍ കണ്ടംപററി ആല്‍ബം: ഫാരല്‍ വില്യംസ് (ഗേള്‍)
മികച്ച റോക്ക് ആല്‍ബം: ബെക്ക് (മോര്‍ണിങ് ഫേസ്)
മികച്ച പുതുമുഖ ആര്‍ട്ടിസ്റ്റ്: സാം സ്മിത്
മികച്ച ആര്‍ ആന്‍ഡ് ബി പെര്‍ഫോര്‍മന്‍സ്: ബിയോണ്‍സ്, ജെ സെഡ് (ഡ്രങ്ക് ഇന്‍ ലവ്)
മികച്ച പോപ്പ് ഡ്യുയോ/ ഗ്രൂപ്പ് പെര്‍ഫോര്‍മന്‍സ്: എ ഗ്രേറ്റ് ബിഗ് വേള്‍ഡ് വിത് ക്രിസ്റ്റിന എഗ്യുലെറ (സേ സംതിങ്)
മികച്ച ട്രഡീഷനല്‍ പോപ്പ് വോക്കല്‍ ആല്‍ബം: ടോണി ബെന്നെറ്റ്, ലേഡി ഗാഗ (ചീക്ക് ടു ചീക്ക്)
മികച്ച റാപ്പ് പെര്‍ഫോര്‍മന്‍സ്: കെന്‍ഡ്രിക്ക് ലാമര്‍ (ഐ)
മികച്ച റാപ്പ്/സങ് കൊളാബറേഷന്‍: റിയാന (ദ് മോസ്റ്റര്‍)
മികച്ച റാപ്പ് സോങ്: കെന്‍ഡ്രിക്ക് ലാമര്‍ (ഐ)
മികച്ച റാപ്പ് ആല്‍ബം: എമിനം (ദ് മാര്‍ഷല്‍ മാത്തേഴ്‌സ് എല്‍പി 2)
മികച്ച റോക്ക് പെര്‍മോര്‍മന്‍സ്: ജാക്ക് വൈറ്റ് (ലസാറെറ്റോ)
മികച്ച മെറ്റല്‍ പെര്‍ഫോര്‍മന്‍സ്: ടെനേഷ്യസ് ഡി (ദി ലാസ്റ്റ് ഇന്‍ ലൈന്‍)
മികച്ച റോക്ക് സോങ്: പരാമോര്‍ (ഏയ്ന്റ് ഇറ്റ് ഫണ്‍ – ഹെയ്úലി വില്യംസ്, ടെയ്úലര്‍ റോക്ക്)
മികച്ച ഓള്‍ട്ടര്‍നേറ്റീവ് റോക്ക് ആല്‍ബം: സെന്റ് വിന്‍സന്റ് (സെന്റ് വിന്‍സെന്റ്)
മികച്ച ട്രഡീഷനല്‍ ആര്‍ ആന്‍ഡ് ബി പെര്‍ഫോര്‍മന്‍സ്: ജീസസ് ചില്‍ഡ്രന്‍സ് (ലാലാ ഹതാവേ, മാല്‍കൊം ജമല്‍ വാര്‍ണര്‍)
മികച്ച ആര്‍ ആന്‍ഡ് ബി ആല്‍ബം: ടോണി ബ്രാക്‌സ്ടണ്‍ ആന്‍ഡ് ബേബിഫേസ് (ലവ്, മാര്യേജ്, ഡിവേഴ്‌സ്)
മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം: ക്രിസ് തിലെ ആന്‍ഡ് എഡ്ഗര്‍ മേയെര്‍ (ബാസ് ആന്‍ഡ് മാന്‍ഡൊലിന്‍)
മികച്ച ഡാന്‍സ് / ഇലക്‌ട്രോണിക് ആല്‍ബം: അഫെക്‌സ് ട്വിന്‍ (സൈറോ)
മികച്ച ഡാന്‍സ് റെക്കോര്‍ഡിങ്: ജെസ്സ് ഗ്ലൈന്‍ (ക്ലീന്‍ ബാന്‍ഡിറ്റ് – റാതര്‍ ബി)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍