UPDATES

ഓഫ് ബീറ്റ്

നെഹ്രുവിന്‍റെ സ്വാതന്ത്ര്യ പ്രസംഗത്തിന് ടെഡ് നാഷിന്റെ ജാസ് സംഗീതം

1947 ഓഗസ്റ്റ് 15 അര്‍ദ്ധരാത്രി ഇന്ത്യ സ്വാതന്ത്ര്യത്തിലേയ്ക്ക് ഉണരുമ്പോള്‍ പ്രധാനമന്ത്രി നെഹ്രു നടത്തിയ വിഖ്യാത പ്രസംഗം വിധിയുമായുള്ള കൂടിക്കാഴ്ചയാണ് ജാസ് സംഗീത രൂപത്തിലാക്കിയിരിക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രസംഗം ജാസ് കോമ്പോസിഷനായി അവതരിപ്പിക്കപ്പെടുന്നത് ഒരു പക്ഷെ വിചിത്രമായി തോന്നാം. എന്നാല്‍ ഇത്തവണത്തെ മികച്ച ഉപകരണ സംഗീതത്തിനുള്ള ഗ്രാമി പുരസ്‌കാരം നേടിയ സാക്‌സോഫോണിസ്റ്റും കമ്പോസറുമായ ടെഡ് നാഷാണ് ഇത്തരമൊരു കോമ്പോസിഷന്‍ ഒരുക്കിയിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് എയ്റ്റ് വാരിയേഷന്‍സ് ഓണ്‍ ഫ്രീഡം എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 1947 ഓഗസ്റ്റ് 15 അര്‍ദ്ധരാത്രി ഇന്ത്യ സ്വാതന്ത്ര്യത്തിലേയ്ക്ക് ഉണരുമ്പോള്‍ പ്രധാനമന്ത്രി നെഹ്രു നടത്തിയ വിഖ്യാത പ്രസംഗം: ‘വിധിയുമായുള്ള കൂടിക്കാഴ്ച’യാണ് ജാസ് സംഗീത രൂപത്തിലാക്കിയിരിക്കുന്നത്. ദീപക് ചോപ്രയാണ് പ്രസംഗം വായിക്കുന്നത്.

നെഹ്രുവിന് പുറമെ നെല്‍സണ്‍ മണ്ടേല, ഓങ് സാന്‍ സൂചി, യുഎസ് പ്രസിഡന്റുമാരായ ജോണ്‍ എഫ് കെന്നഡി, ഫ്രാങ്കഌന്‍ ഡി റൂസ് വെല്‍റ്റ്, ലിന്‍ഡന്‍ ബി ജോണ്‍സണ്‍, റൊണാള്‍ഡ് റീഗന്‍ എന്നീ യുഎസ് പ്രസിഡന്റുമാര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവരുണ്ട്. നെഹ്രുവിന്റെ 11 മിനിറ്റ് നാല്‍പ്പത് സെക്കന്‍ഡ് പ്രസംഗമാണ് എടുത്തിരിക്കുന്നത്. ഫോബ്‌സ് മാഗസിനിലെ ലേഖനം നാഷിന്റെ കോമ്പോസിഷനെ കുറിച്ച് പറയുന്നു. പ്രസംഗത്തിലെ സ്വഭേദങ്ങളും താളവും നാഷ് ജാസിലേയ്ക്ക് പകര്‍ത്തിയിരിക്കുന്നുവെന്നാണ് ഫോബ്‌സ് മാഗസിന്‍ പറയുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യം വലിയ പ്രതീക്ഷകളോടെയും സ്വപനങ്ങളോടെയും വൈകാരികമായും ബുദ്ധിപരമായും അവതരിപ്പിക്കുകയാണ് നെഹ്രുവെന്ന് ടെഡ് നാഷ് അഭിപ്രായപ്പെടുന്നു.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍