UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പതിനായിരം രൂപ സ്ത്രീധനം നല്‍കിയില്ല; വരന്‍ വധുവിനെ റോഡരികില്‍ ഉപേക്ഷിച്ചു

രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം റോഡരികില്‍ കാര്‍ നിര്‍ത്തിയ അമാന്‍ പെട്ടെന്ന് തിരികെ വരാമെന്ന് പറഞ്ഞ് കൗസല്യയെ വണ്ടിയില്‍ നിന്നും ഇറക്കുകയായിരുന്നു

സ്ത്രീധനത്തില്‍ നിന്നും പതിനായിരം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് വരന്‍ വധുവിനെ റോഡരികില്‍ ഉപേക്ഷിച്ചു. ബിഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. വരന്റെ കുടുംബം ഒന്നര ലക്ഷം രൂപയാണ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്.

ഇതില്‍ 1.40 ലക്ഷം രൂപ വധുവായ കൗസല്യയുടെ വീട്ടുകാര്‍ വരന് നല്‍കി. ബാക്കി 10,000 രൂപയ്ക്ക് സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ വരനും ബന്ധുക്കളും ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. തിങ്കളാഴ്ച രാത്രിയാണ് മലയ്പുര്‍ ഗ്രാമത്തിലെ വിധവയായ ഫുലോ ദേവിയുടെ മകള്‍ കൗസല്യയും നാഗ്പൂര്‍ ഗ്രാമത്തിലെ അമാന്‍ ചൗധരിയുമായുള്ള വിവാഹം നടന്നത്. പിറ്റേന്ന് രാവിലെ സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നതിന് മുമ്പ് അമാന്‍ സ്ത്രീധനത്തിന്റെ ബാക്കി തുക ആവശ്യപ്പെട്ടു. ഫൂലോ ദേവിയും ഗ്രാമീണരും ചേര്‍ന്ന് കുറച്ചുകൂടി സാവകാശം ആവശ്യപ്പെട്ടതോടെ വധുവിനെയും കൊണ്ട് വരന്റെ വീട്ടുകാര്‍ ഗ്രാമത്തിലേക്ക് തിരിച്ചു.

എന്നാല്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം റോഡരികില്‍ കാര്‍ നിര്‍ത്തിയ അമാന്‍ പെട്ടെന്ന് തിരികെ വരാമെന്ന് പറഞ്ഞ് കൗസല്യയെ വണ്ടിയില്‍ നിന്നും ഇറക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം അമാനെ കാത്ത് യുവതി റോഡരികില്‍ നിന്ന ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അമാനെതിരെ ഫുലോ ദേവി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍