UPDATES

വിപണി/സാമ്പത്തികം

ജിഎസ്ടി ബില്‍ അടുത്ത മാസം പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും

ജിഎസ്ടി ജൂലൈ ഒന്നു മുതല്‍ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത മാസം പകുതിയോടെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സാധ്യത

ജിഎസ്ടി (ഉല്‍പന്ന സേവന നികുതി) മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ജിഎസ്ടി ജൂലൈ ഒന്നു മുതല്‍ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത മാസം പകുതിയോടെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ഉദയ്പൂരില്‍ നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗം നടന്നിരുന്നു. ജിഎസ്ടി കൗണ്‍സിലിന്റെ പത്താം യോഗമായിരുന്നു. ജിഎസ്ടി-യിലേക്ക് മാറുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച ബില്ലിന് യോഗത്തില്‍ അംഗീകാരം നല്‍കി.

പക്ഷെ യോഗത്തില്‍ മാതൃകാ നിയമത്തിന്റെ വ്യവസ്ഥകള്‍ പരിശോധിച്ചെങ്കിലും അംഗീകാരം നല്‍കുന്നത് അടുത്ത യോഗത്തിലേക്കു മാറ്റി. കൂടാതെ അന്തര്‍ സംസ്ഥാന ജിഎസ്ടി സംബന്ധിച്ച ബില്ലും അടുത്ത യോഗത്തിലെ പരിഗണിക്കുകയുള്ളൂ. ഈ ബില്ലും അടുത്ത മാസം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ളതാണ്. അടുത്ത മാസം ഡല്‍ഹിയില്‍ നാലിനും അഞ്ചിനുമായിരിക്കും ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുക.

കേന്ദ്ര ബില്ലിലെ വ്യവസ്ഥകളില്‍ തര്‍ക്കമുണ്ടായിട്ടല്ലെങ്കിലും അത് നടപ്പാക്കുന്നതിലും മറ്റും കൂടുതല്‍ മെച്ചപ്പെടുത്താമെന്ന ധാരണയിലാണ് അടുത്ത കൗണ്‍സിലിലേക്കു മാറ്റിയത്. ചട്ടങ്ങളും മറ്റും ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം അവസാനം ശ്രീനഗറില്‍ കൗണ്‍സില്‍ ചേരും.

പുതിയതായി ജിഎസ്ടി സംവിധാനത്തിലേക്കു ചേരുന്നതില്‍ ഒന്നര കോടി രൂപയ്ക്കുമേല്‍ വരുമാനമുള്ളവരുടെ പരിശോധന കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായിട്ടായിരിക്കും നടത്തുക. ഒന്നരക്കോടിക്കു താഴെ വരുമാനമുള്ളവരുടെ പട്ടിക 9:1 എന്ന അനുപാതത്തിലായിരിക്കും സംസ്ഥാനങ്ങളും കേന്ദ്രവും വീതിച്ചെടുക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍