UPDATES

demon-etisation

കറന്‍സി അസാധുവാക്കലും ജി എസ് ടിയും രാജ്യത്തിന്റെ ഗതി തിരിച്ചുവിടുമെന്ന് അരുണ്‍ ജെയ്റ്റ്ലി

കറന്‍സി അസാധുവാക്കലും ജി എസ് ടിയും രാജ്യത്തിന്റെ ഗതി തിരിച്ചുവിടുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്ന പ്രചരണം തെറ്റാണെന്നും ജെയ്റ്റ്ലി പറഞ്ഞു. മെയ്ക്ക് ഇന്‍ ഒഡീഷ കോണ്‍ക്ലേവിലാണ് ധനമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കറന്‍സി പരിഷ്ക്കരണ നടപടികള്‍ പൂര്‍ണ്ണമായാല്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തമാകുമെന്നും പ്രതിശീര്‍ഷ വരുമാനം വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു. ബാങ്കുകളിലേക്ക് വരുന്ന പണം സമ്പദ്ഘടനയുടെ വികാസത്തിന് വേണ്ടി ഉപയോഗിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍