UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാചകവാതക വില സിലിണ്ടറിന് 32 രൂപ കൂടി

ആറ് വര്‍ഷത്തെ ഏറ്റവും വലിയ വില വര്‍ധന

സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 32 രൂപ കൂടി. ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെയാണ് വില കൂടിയത്. ആറ് വര്‍ഷത്തെ ഏറ്റവും വലിയ വില വര്‍ധനയാണിത്. ഡല്‍ഹിയില്‍ 14.2 കിലോയുടെ സിലിണ്ടറിന് 446.65 ആയിരുന്നത് 477.46 ആയി വര്‍ധിച്ചു. കേന്ദ്ര, സംസ്ഥാന ചുങ്കം ഉള്‍പ്പടെ നിലവിലുണ്ടായിരുന്നതിന് പകരമായി ജിഎസ്ടി വന്നപ്പോള്‍ 5 ശതമാനമാണ് പാചകവാതകത്തിന് നികുതി ഏര്‍പ്പെടുത്തിയത്. മുംബൈയില്‍ നേരത്തെ മൂന്നു ശതമാനം വാറ്റ് കൂടുതലുണ്ടായിരുന്നതിനാല്‍ സിലിണ്ടറിന് വില ഡല്‍ഹിയെ അപേക്ഷിച്ച് 14.28 രൂപ കൂടി വര്‍ധിച്ച് 491.25 രൂപയാകും. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 11.5 രൂപ വര്‍ധിച്ച് 564 രൂപയായി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 18 ശതമാനമാണ് ജിഎസ്ടി.

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍