UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിലയന്‍സിനു ശുപാര്‍ശ പറയാനെത്തിയ മുന്‍ ചീഫ് സെക്രട്ടറിയെ ശകാരിച്ചിറക്കി വിട്ടതായി മന്ത്രി സുധാകരന്‍

റോഡ്‌ വെട്ടിപ്പൊളിക്കലുമായി ബന്ധപ്പെട്ട് റിലയന്‍സിന്റെ പ്രവര്‍ത്തനം മൂന്ന് മാസത്തേക്ക് തടഞ്ഞിട്ടുണ്ടെന്നും മന്ത്രി

സംസ്ഥാനത്ത് റോഡു വെട്ടിപ്പൊളിക്കല്‍ മൂലം മൂവായിരം കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ടെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ഒരു വര്‍ഷം സംസ്ഥാനത്ത് ശരാശരി അയ്യായിരം സ്ഥലങ്ങളില്‍ റോഡ് വെട്ടിപ്പൊളിക്കുന്നുണ്ടെന്നും കെ മുരളീധരന്‍ എംഎല്‍എ ഇതു സംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിനു മറുപടി നല്‍കി കൊണ്ട് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

റിലയന്‍സ് അനധികൃതമായി സംസ്ഥാനത്ത് കേബിള്‍ സ്ഥാപിക്കുന്നതിന്റെ പേരില്‍ റോഡ് വെട്ടിപ്പൊളിച്ചിട്ടുണ്ടെന്നും ഇതു മൂലം റിലയന്‍സിന്റെ മൊത്തം പ്രവര്‍ത്തനവും മൂന്നുമാസത്തേക്ക് തടഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ സഭയില്‍ അറിയിച്ചു.

ഇങ്ങനെയൊരു നടപടിയെടുത്തതിനു പിന്നാലെ റിലയന്‍സിന്റെ ഡല്‍ഹി സംഘം തന്നെ ഓഫിസില്‍ എത്തി കണ്ടിരുന്നു. അവര്‍ക്കൊപ്പം സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. ഇനി മേലാല്‍ തന്റെ ഓഫിസില്‍ വരരുതെന്ന് താന്‍ അയാളെ ശകാരിച്ചെന്നും ഇയാളെയും കൊണ്ടു നടന്നാല്‍ നിങ്ങള്‍ പൊളിയുമെന്നു താന്‍ റിലയന്‍സുകാരോടു പറഞ്ഞതായും മന്ത്രി പറഞ്ഞു. എന്നാല്‍ മുന്‍ ചീഫ് സെക്രട്ടറിയുടെ പേരു പറയാന്‍ മന്ത്രി തയ്യാറായില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍